Home തിരഞ്ഞെടുത്ത വാർത്തകൾ രാഹുല്‍ ഗാന്ധി വിദേശത്ത്, വിമാനത്തിനകത്തെ ദൃശ്യം പുറത്ത്, യാത്രാദൃശ്യം പങ്കുവെച്ച്‌ ബിജെപി അക്കൗണ്ടുകള്‍, പോയത് വിയറ്റ്നാമിലേക്കെന്ന് ബിജെപി

രാഹുല്‍ ഗാന്ധി വിദേശത്ത്, വിമാനത്തിനകത്തെ ദൃശ്യം പുറത്ത്, യാത്രാദൃശ്യം പങ്കുവെച്ച്‌ ബിജെപി അക്കൗണ്ടുകള്‍, പോയത് വിയറ്റ്നാമിലേക്കെന്ന് ബിജെപി

ദില്ലി: രാഹുല്‍ ഗാന്ധി വിദേശത്ത് പോയ വീഡിയോ സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവെച്ച്‌ ബിജെപി. ഒരു യാത്രക്കാരൻ പകർത്തിയ വീഡിയോ ആണ് ബിജെപി പങ്കുവെച്ചത്.വിയറ്റ്നാമിലേക്കുള്ള വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ രാഹുല്‍ ഗാന്ധി ഇരിക്കുന്ന വീഡിയോ ആണ് യാത്രക്കാരൻ പകർത്തിയത്. ‘കള്ളം പറഞ്ഞ് പറഞ്ഞ് ക്ഷീണിച്ചു ഇനി വിയറ്റ്നാമില്‍ ഒന്ന് കറങ്ങിവരാം’ എന്ന് പരിഹസിച്ചാണ് ബിജെപി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ വിദേശയാത്ര. രാഹുല്‍ എന്തിനാണ് വിദേശത്തേക്ക് പോകുന്നതെന്ന് കോണ്‍ഗ്രസ് വിശദീകരിച്ചിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group