Home തിരഞ്ഞെടുത്ത വാർത്തകൾ ടൈഗറിന് നേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; അന്വേഷണം ഊര്‍ജിതം

ടൈഗറിന് നേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; അന്വേഷണം ഊര്‍ജിതം

മുംബൈ: നടൻ ടൈഗർ ഷ്റോഫിനുനേരെ മുംബൈയില്‍ നടന്ന വധശ്രമത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ഫുട്ബോള്‍ ഗ്രൗണ്ടില്‍നിന്ന് കാറില്‍ മടങ്ങുന്നതിനിടെ കാറിന്റെ മുൻവശത്തെ ഗ്ലാസിലൂടെയും വശത്തെ ഡോറിലൂടെയും രണ്ട് പേർ വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.ഞായറാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തില്‍ ടൈഗർ ഷ്റോഫി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.എന്നാല്‍ അദ്ദേഹത്തിന്റെ ഡ്രൈവർക്ക് വെടിയേറ്റു. പുറത്തുവന്ന 18 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളില്‍ രണ്ട് അക്രമികള്‍ കാറിന് നേരെ വെടിയുതിർക്കുന്നത് വ്യക്തമാണ്. ഡോറിന്റെ അടുത്തെത്തിയ അക്രമികളിലൊരാള്‍ വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും തോക്ക് ജാമായതിനെത്തുടർന്ന് ശ്രമം പരാജയപ്പെട്ടതായാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്.

തുടർന്ന് ഡ്രൈവർ കാറില്‍നിന്ന് പുറത്തിറങ്ങി ഓടുന്നതും അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെടുന്നതും കാണാം.ഡ്രൈവർ ഫിർദൗസിന് പരിക്കേറ്റതോടെ താരം ഡ്രൈവിംഗ് സീറ്റിലേക്ക് മാറുന്നതും കാണാം. ഇതിനിടെ പരിസരത്തുണ്ടായിരുന്നവർ പരിഭ്രാന്തരായി നിലവിളിക്കുന്നുണ്ട്. പരിക്കേറ്റ ഡ്രൈവറെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ ഒരു സ്ത്രീ ടൈഗറിനോട് ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. പരിക്കേറ്റ ഡ്രൈവർ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സമീപത്തുണ്ടായിരുന്ന മറ്റൊരാള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റതായാണ് വിവരം.ആക്രമണത്തിന്റെ ഉത്തരവാദിത്വം ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ പേരില്‍ ഏറ്റെടുത്തിരുന്നു. സംഭവത്തില്‍ ബിഷ്ണോയി സംഘത്തിനെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ആക്രമണത്തിന് പിന്നിലെ പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group