മംഗളൂരു: ബൈക്കംപടി ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന അരോമസെൻ സുഗന്ധദ്രവ്യ നിർമാണ കേന്ദ്രത്തിൽ ബുധനാഴ്ച വൻ തീപിടിത്തമുണ്ടായി. സംഭവത്തിൽ കമ്പനിക്ക് ഗണ്യമായ സാമ്പത്തിക നഷ്ടമുണ്ടായതായി അറിയിച്ചു.മംഗളൂരു കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് (എം.സി.എഫ്), ന്യൂ മംഗളൂരു പോർട്ട് അതോറിറ്റി (എൻ.എം.പി.എ), കദ്രി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന യൂനിറ്റുകൾ സ്ഥലത്തെത്തി. അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി തീ നിയന്ത്രണവിധേയമാക്കുകയും സമീപത്തെ വ്യവസായിക യൂനിറ്റുകളിലേക്ക് തീ പടരുന്നത് തടയുകയും ചെയ്തു.
ഡെറാഡൂണ്‍ സൈനിക അക്കാദമിയിലെ നീന്തല്‍ കുളത്തില്‍ മലയാളി ജവാൻ മരിച്ച നിലയില്‍
ഡെറാഡൂണില്‍ മലയാളി ജവാനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശി ബാലു എസ് ആണ് മരിച്ചത്.സൈനിക അക്കാദമിയിലെ നീന്തല്‍ കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജയ്പൂരില്‍ ഹവില്‍ദാർ ആയിരുന്നു ബാലു. ലെഫ്റ്റനന്റ് പദവിക്ക് വേണ്ടിയുള്ള ഫിസിക്കല്‍ ട്രെയിനിങ്ങിനിടയാണ് സംഭവം ഉണ്ടായത്. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.