Home കർണാടക ബംഗളൂരു-കോഴിക്കോട് ബസ് അപകടത്തില്‍പ്പെട്ടു: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം; മുപ്പതോളം പേര്‍ക്ക് പരിക്ക്

ബംഗളൂരു-കോഴിക്കോട് ബസ് അപകടത്തില്‍പ്പെട്ടു: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം; മുപ്പതോളം പേര്‍ക്ക് പരിക്ക്

ബംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന എസി സ്ലീപ്പര്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ച്‌ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു.മുപ്പതോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ് എന്നിവരാണ് മരിച്ച മലയാളികള്‍ എന്ന് സംശയിക്കുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു ദാരുണമായ സംഭവം.ബെംഗളൂരുവില്‍ നിന്ന് ഇന്നലെ രാത്രി കോഴിക്കോട്ടേക്ക് പുറപ്പെട്ട ‘കാവേരി’ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. മൈസൂരുവിന് സമീപം പെരിയപട്ടണ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചായിരുന്നു അപകടം. ബസ് എതിര്‍ദിശയില്‍ വന്ന ലോറിയുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.മരിച്ച നാലുപേരില്‍ ബസിന്റെ ഡ്രൈവറും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിവരുന്നതേയുള്ളൂ.

You may also like

error: Content is protected !!
Join Our WhatsApp Group