Home തിരഞ്ഞെടുത്ത വാർത്തകൾ മുംബൈയില്‍ പിഞ്ചുകുഞ്ഞിനെ പത്തു വയസുകാരി ആറാംനിലയില്‍നിന്ന് എറിഞ്ഞുകൊന്നു

മുംബൈയില്‍ പിഞ്ചുകുഞ്ഞിനെ പത്തു വയസുകാരി ആറാംനിലയില്‍നിന്ന് എറിഞ്ഞുകൊന്നു

മുംബൈ: മുംബൈയിലെ ഗൊരേഗാവില്‍ പത്തുവയസുള്ള പെണ്‍കുട്ടി അതേഫ്ളാറ്റില്‍ കഴിയുന്ന കുടുംബത്തിലെ ഒന്നരവയസുള്ള കുട്ടിയെ ആറാം നിലയില്‍നിന്ന് എറിഞ്ഞുകൊന്നു.ബുധനാഴ്ച രാത്രി ഒന്പതുമണിയോടെയുണ്ടായ സംഭവത്തില്‍ പെണ്‍കുട്ടിയെയും അമ്മയെയും പൊലിസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെആറാം നിലയില്‍ നിന്ന് എറിഞ്ഞ ശേഷം പെണ്‍കുട്ടി മറുഭാഗത്തേക്ക് ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.പൂച്ചയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ ഇരുകുടുംബങ്ങളും തമ്മില്‍ അടുത്തിടെ തർക്കമുണ്ടായതായി പറയപ്പെടുന്നു. അതേസമയം പത്തുവയസുകാരിക്കു മാനസിക ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതായും പറയപ്പെടുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group