Home തിരഞ്ഞെടുത്ത വാർത്തകൾ ഇതെന്തൊരു ക്രിഞ്ച് ലവ് ട്രാക്ക്! നിലീന-നോബി പ്രണയത്തിനെതിരെ പ്രേക്ഷകർ

ഇതെന്തൊരു ക്രിഞ്ച് ലവ് ട്രാക്ക്! നിലീന-നോബി പ്രണയത്തിനെതിരെ പ്രേക്ഷകർ

ബിഗ് ബോസ് വീട്ടിൽ നിലീനയുംനോബിയും തമ്മിലുള്ള ലവ് ട്രാക്കിനെതിരെ വിമർശനവുമായി പ്രേക്ഷകർ. ഇരുവരും തമ്മിലുള്ള അടുപ്പവും പ്രണയരംഗങ്ങളും പലർക്കും അസ്വാഭാവികവും ക്രിഞ്ചുമായി തോന്നുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ. ബിഗ് ബോസ് വീട്ടിൽ പിടിച്ചുനിൽക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണോ ഇരുവരും ലവ് ട്രാക്ക് കളിക്കുന്നതെന്നും പ്രേക്ഷകരിൽ ചിലർ സംശയമുയർത്തുന്നുണ്ട്.ബിഗ് ബോസ് പോലുള്ള മത്സരങ്ങളിൽ മത്സരാർഥികൾ തമ്മിലുള്ള സൗഹൃദങ്ങളും പ്രണയബന്ധങ്ങളും പലപ്പോഴും പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. സീസൺ ഒന്നിൽ ശ്രീനിഷും പേർളിയും തമ്മിൽ ഉണ്ടായിരുന്ന പ്രണയം പിന്നീട് വിവാഹത്തിൽ വരെ എത്തിയതുമാണ്. തുടർന്ന് മിക്യ സീസണുകളിലും മത്സരാർഥികൾ ബിഗ് ബോസ് വീട്ടിൽ തുടരാൻ ലവ് ട്രാക്ക് പിടിക്കാറുണ്ടായിരുന്നു.എന്നാൽ നിലീനയും നോബിയും തമ്മിലുള്ള അടുപ്പം ഇപ്പോൾ വലിയ രീതിയിൽ സ്വീകാര്യത നേടുന്നില്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

ഇരുവരുടെയും ചില ചെയ്‌തികൾ കാണുമ്പോൾ അസ്വസ്ഥത തോന്നുന്നുവെന്നും ഇത് ഗെയിമിന്റെ ഭാഗമായി അവതരിപ്പിക്കുന്ന പ്രണയമാണെന്നുമാണ് വിമർശിക്കുന്നവരുടെ അഭിപ്രായം.തുടക്കത്തിൽ ഗെയിം, ഇപ്പോൾ സീരിയസോ?നിലീനയുമായുള്ള ബന്ധത്തിൻ് കാര്യത്തിൽ നോബിയുടെ സമീപനത്തിൽ മാറ്റമുണ്ടായെന്നാണ് ചില പ്രേക്ഷകരുടെ വിലയിരുത്തൽ. തുടക്കത്തിൽ ലവ് ട്രാക്ക് കളിക്കാനുള്ള ശ്രമമായിട്ടാണ് പലരും ഇതിനെ കണ്ടിരുന്നതെങ്കിൽ, ഇപ്പോൾ നോബി ബന്ധത്തെ ഗൗരവമായി കാണുന്നുണ്ടെന്നാണ് ഇവർ കരുതുന്നത്. കഴിഞ്ഞ എപ്പിസോഡിൽ താൻ സീരിയസാണെന്ന് നോബി പറഞ്ഞതും ഈ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.എന്നാൽ നോബിയുടെ സമീപനം ആത്മാർഥമാണോ അതോ ഗെയിമിന്റെ ഭാഗമാണോ എന്ന കാര്യത്തിൽ പ്രേക്ഷകർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. നോബി വലിയൊരു ഗെയിമറാണെന്നും കാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യുകയാണെന്നും ചിലർ കരുതുമ്പോൾ, ബന്ധത്തെക്കുറിച്ച് അദ്ദേഹം തന്നെ വ്യക്തതയില്ലാതെ മുന്നോട്ടുപോകുകയാണെന്നാണ് മറ്റുചിലരുടെ അഭിപ്രായം.നിലീന നോബിയെ നിരസിച്ചാൽ തിരിച്ചടിയാകുമോ?നിലീന ഈ ബന്ധത്തിൽ നിന്ന് പിന്മാറുകയോ നോബിയെ നിരസിക്കുകയോ ചെയ്താൽ അത് ഗെയിമിൽ നിലീനയ്ക്ക് തിരിച്ചടിയാകുമെന്നാണ് സമൂഹമാധ്യമങ്ങളിലെ മറ്റൊരു വിലയിരുത്തൽ.

നോബി ബന്ധത്തിൽ ആത്മാർഥനാണെന്ന പ്രതീതി ഉണ്ടാകുകയും നിലീന അദ്ദേഹത്തെ നിരസിക്കുകയും ചെയ്ത‌ാൽ നോബിക്ക് സഹതാപ വോട്ടുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ചില പ്രേക്ഷകർ വിലയിരുത്തുന്നത്.നോബിക്ക് ഇത്തരത്തിൽ സഹതാപം നേടാനാണോ താൽപര്യമെന്നും ചിലർ സംശയമുന്നയിക്കുന്നുണ്ട്. അതേസമയം, നോബി ശരിക്കും ബന്ധത്തെ ഗൗരവമായി കാണുന്നുണ്ടെങ്കിൽ പിന്നീട് നിരാശ നേരിടേണ്ടിവരുമെന്നും പ്രേക്ഷകരിൽ ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ ഇവയെല്ലാം സമൂഹമാധ്യമങ്ങളിലെ പ്രേക്ഷക വിലയിരുത്തലുകൾ മാത്രമാണ്.നിലീനയുടെയും നോബിയുടെയും പ്രണയത്തെ വിമർശിക്കുന്നതിനൊപ്പം, കൊമ്പനും ഐശ്വര്യയും തമ്മിലുള്ള ലവ് ട്രാക്കായിരുന്നു ഇതിലും ഭേദമെന്ന് ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. നിലവിലെ പ്രണയരംഗങ്ങൾ സ്വാഭാവികമായി തോന്നുന്നില്ലെന്നും ഗെയിമിൽ ശ്രദ്ധ നേടാനുള്ള ശ്രമമായാണ് അനുഭവപ്പെടുന്നതെന്നുമാണ് വിമർശനം.ബിഗ് ബോസ് വീട്ടിലെ പ്രണയബന്ധങ്ങൾ പ്രേക്ഷകരുടെ പിന്തുണ നേടാൻ സഹായിക്കാറുണ്ടെങ്കിലും, അത് സ്വാഭാവികമല്ലെന്ന് തോന്നിയാൽ വിമർശനങ്ങൾക്കും വഴിവയ്ക്കാം. നിലീനയും നോബിയും തമ്മിലുള്ള ബന്ധം ഗെയിമിൽ എങ്ങനെ മുന്നോട്ടുപോകുമെന്നതും ഇരുവരുടെയും സമീപനത്തിൽ മാറ്റമുണ്ടാകുമോയെന്നതുമാണ് ഇനി ശ്രദ്ധേയം.

You may also like

error: Content is protected !!
Join Our WhatsApp Group