പെരുമ്പാവൂർ: പെട്രോള് പമ്പില് നിന്ന് മൊബൈല് ഫോണുകള് മോഷ്ടിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്. അസം നൗഗോണ് ബോർഗുളി സ്വദേശി മുഹമ്മദ് ഇമാൻ ഹുസൈനാണ് (28) കുറുപ്പംപടി പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ഞായറാഴ്ച രാത്രി രായമംഗലം തായിക്കരച്ചിറയിലുള്ള പെട്രോള് പമ്പിന്റെ വിശ്രമമുറിയില് അതിക്രമിച്ചു കയറിയാണ് ജോലിക്കാരായ രണ്ടു പേരുടെ മൊബൈല് ഫോണുകള് മോഷ്ടിച്ചത്. പെരുമ്പാവൂരിലെ ഒരു മൊബൈല് ഷോറൂമില് ഫോണുകള് വില്പനയ്ക്കായി എത്തിച്ചപ്പോഴാണ് ഇയാള് പിടിയിലായത്. സർക്കിള് ഇൻസ്പെക്ടർ റിൻസ് എം. തോമസ്, എസ്.ഐ എല്ദോപോള്, സീനിയർ സി.പി.ഒമാരായ അരുണ് കെ കരുണൻ, ഇർഷാദ്, സി.പി.ഒ രജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.