Home കർണാടക മൈസൂരുവില്‍ 160 ഏക്കറില്‍ കൂറ്റൻ ഫിലിം സിറ്റി ഉയരും; ചെലവ് 729 കോടി, ഷൂട്ടിങ് സെറ്റുകള്‍ മുതല്‍ ഹോട്ടലുകള്‍വരെ

മൈസൂരുവില്‍ 160 ഏക്കറില്‍ കൂറ്റൻ ഫിലിം സിറ്റി ഉയരും; ചെലവ് 729 കോടി, ഷൂട്ടിങ് സെറ്റുകള്‍ മുതല്‍ ഹോട്ടലുകള്‍വരെ

ബെംഗളൂരു: കർണാടകയുടെ സാംസ്കാരിക തലസ്ഥാനമായി അറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ നഗരമായ മൈസൂരുവില്‍ അന്താരാഷ്ട്ര ഫിലിം സിറ്റി ഉയരും.മൈസൂരുവിലെ നഞ്ചനഗൂഡിലാണ് 729.43 കോടി രൂപ ചെലവ് വരുന്ന അന്താരാഷ്ട്ര ഫിലിം സിറ്റി നിർമിക്കുക. പദ്ധതിക്ക് കർണാടക മന്ത്രിസഭ അംഗീകാരം നല്‍കി. പബ്ലിക് – പ്രൈവറ്റ് പാർട്ണർഷിപ്പ് (പിപിപി) മാതൃകയിലാണ് പദ്ധതി യാഥാർഥ്യമാക്കുക.മൈസൂരു ജില്ലയിലെ നഞ്ചൻഗുഡ് താലൂക്കിലുള്ള ഇമ്മാവു വ്യാവസായിക മേഖലയില്‍ 160 ഏക്കറിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ‘ഫിലിം സിറ്റി’ നിർമിക്കുക. സിനിമ നിർമാണത്തിനും അനുബന്ധ പ്രവർത്തനങ്ങള്‍ക്കുമായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പൊതു – സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് ഈ വമ്പൻ പദ്ധതി കർണാടക സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്.ഉടമസ്ഥവകാശം സംസ്ഥാന സർക്കാരിന്ഡിസൈൻ, ബില്‍ഡ്, ഫിനാൻസ്, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ’ (DBFOT) മാതൃകയിലായിരിക്കും ഫിലിം സിറ്റി വികസിപ്പിക്കുക. പദ്ധതിയുടെ ഉടമസ്ഥാവകാശം കർണാടക സർക്കാരിനായിരിക്കും (പൊതുമേഖല). എന്നാല്‍ പദ്ധതിയുടെ രൂപകല്‍പ്പന, പദ്ധതി നടത്തിപ്പിനായുള്ള ധനസഹായം കണ്ടെത്തല്‍, നിർമാണം, നടത്തിപ്പ്, പരിപാലനം, പദ്ധതിക്കായുള്ള അനുമതികള്‍ നേടല്‍ തുടങ്ങിയവ സ്വകാര്യ പങ്കാളി കൈകാര്യം ചെയ്യും.ഡിപാർട്ടുമെൻ്റ് ഓഫ് ഇൻഫർമേഷൻ – പബ്ലിക് റിലേഷൻ വകുപ്പിന് കൈമാറിയ 150 ഏക്കർ ഭൂമി ഉള്‍പ്പെടുത്തി 500 കോടി രൂപ ചെലവുവരുന്ന പദ്ധതിയായി 2025 – 26 ബജറ്റിലാണ് ആദ്യമായി പ്രഖ്യാപിച്ചത്. തുടർന്ന് 2026 – 2027 ബജറ്റില്‍ പദ്ധതിക്ക് ഭരണാനുമതി നല്‍കി.

ഇതില്‍ ഒരു തീം പാർക്ക്, സ്റ്റാർ ഹോട്ടലുകള്‍, റെസ്റ്റോറന്റ് എന്നിവയും ഉള്‍പ്പെടുമെന്ന് ബജറ്റില്‍ വ്യക്തമാക്കിയിരുന്നു.സൗകര്യങ്ങള്‍ എന്തെല്ലാം?ഇൻഡോർ, ഔട്ട്‌ഡോർ ഷൂട്ടിങ് സെറ്റുകള്‍ – സ്ഥലങ്ങള്‍, പോസ്റ്റ് – പ്രൊഡക്ഷൻ സൗകര്യങ്ങള്‍, വെർച്വല്‍ പ്രൊഡക്ഷൻ സ്റ്റുഡിയോ, മള്‍ട്ടിപ്ലക്സ്, കഫറ്റീരിയ – ഭക്ഷണശാലകള്‍, പാർക്കിങ് സൗകര്യങ്ങള്‍, അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം, ബിസിനസ് ഹബ് – കോ – വർക്കിങ് സ്പേസ്, ക്രിയേറ്റർ സ്റ്റുഡിയോകള്‍, റോഡുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍, തീം പാർക്ക്, വാണിജ്യ – റീട്ടെയില്‍ ഇടങ്ങള്‍, താമസ സൗകര്യങ്ങള്‍ (5സ്റ്റാർ, 3 സ്റ്റാർ, ബജറ്റ് ഹോട്ടലുകള്‍) എന്നിവയാണ് മറ്റ് ഘടകങ്ങള്‍.

ഫിലിം സ്കൂള്‍, പരിശീലന സ്ഥാപനം, മ്യൂസിയം, കണ്‍വെൻഷൻ സെന്റർ, ആംഫി തിയേറ്റർ (തുറന്ന വേദി), ഫിറ്റ്‌നസ് സെന്റർ എന്നിവയാണ് അനുവദനീയമായ പ്രവർത്തനങ്ങളില്‍ ഉള്‍പ്പെടുന്നത്.10 ശതമാനം സബ്‌സിഡി ലഭിക്കുംഹോട്ടലുകള്‍ക്കായി 174.32 കോടി രൂപയും മറ്റ് ചെലവുകള്‍ക്കായി 135.82 കോടി രൂപയും ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. തീം പാർക്കിന് 87.09 കോടി രൂപയും ബിസിനസ് ഹബ്ബിന് 75.24 കോടി രൂപയും ചെലവ് പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ ടെൻഡർ മാനദണ്ഡങ്ങള്‍ പ്രകാരം കന്നഡയിലും കർണാടകയിലെ മറ്റ് പ്രാദേശിക ഭാഷകളിലുമുള്ള (തുളു, കൊടവ, കൊങ്കണി, ബഞ്ചാര, ബ്യാരി) സിനിമകള്‍ക്ക് ചലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ക്ക് (ഇൻഡോർ, ഔട്ട്‌ഡോർ സ്റ്റുഡിയോകള്‍, പോസ്റ്റ് – പ്രൊഡക്ഷൻ സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ) 10 ശതമാനം സബ്‌സിഡി ലഭിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group