ബെംഗളൂരു: അന്തരിച്ച പ്രശസ്ത ഗായിക എസ്. ജാനകിയുടെ അനശ്വര ഗാനങ്ങൾക്ക് ആദരമർപ്പിച്ച് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (ഏയ്മ)കർണാടക സംഘടിപ്പിച്ച ‘സ്വരാഞ്ജലി –സംഗീതസന്ധ്യ ബെംഗളൂരുവിൽ നടന്നു.ഏയ്മ കർണാടക പ്രസിഡന്റ് ശ്രീ.ലിൻകൺ വാസുദേവൻ ദീപം തെളിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശ്രീ. വിനു തോമസ് സ്വാഗതം ആശംസിക്കുകയും പരിപാടിയുടെ ലക്ഷ്യവും വിശദീകരിക്കുകയും ചെയ്തു. ഏയ്മ രക്ഷാധികാരി ശ്രീ. പി. എൻ. ശ്രീകുമാർ ജനകീയമ്മയെ കുറിച്ച് സംസാരിച്ചു.നാഷണൽ സീനിയർ വൈസ് പ്രസിഡന്റ് ശ്രീ. ബിനു ദിവാകരൻ, ട്രഷറർ ശ്രീ. സതീഷ് നായർ, ചെയർപേഴ്സൺ ശ്രീമതി ലത നമ്പൂതിരി, എസ്.എൻ.ഡി.പി. ബെംഗളൂരു യോഗം സെക്രട്ടറി അഡ്വ. സത്യൻ പുത്തൂർ, സുവർണ കർണാടക കേരള സമാജം പ്രസിഡന്റ് ശ്രീ. എ. ആർ. രാജേന്ദ്രൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
കൺവീനർമാരായ ശ്രീ. ബിനു വി. ആർ., ശ്രീ. സഞ്ജീവ് കുമാർ, ഡോ. നകുൽ ബി. കെ., ശ്രീമതി സന്ധ്യ അനിൽ, ശ്രീ. അലക്സ് ജോസഫ്, ശ്രീ. എബി രാജു, ശ്രീ. ജോസക്കുട്ടി, ശ്രീ. പ്രിൻസ് ജോർജ്, ശ്രീമതി. അനു ടോം, ശ്രീ. സോണി കെ റ്റി, ശ്രീ. രമേശ് കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.ജാനകി അമ്മയ്ക്ക് പുഷ്പാഞ്ജലി അർപ്പിച്ചതിന് പിന്നാലെ അവരുടെ അപൂർവ ചിത്രങ്ങളും ഓർമ്മകളും ഉൾപ്പെടുത്തിയ പ്രത്യേക അനുസ്മരണ വീഡിയോ പ്രദർശിപ്പിച്ചു.തുടർന്ന് ഏയ്മ കർണാടക ചെയർപേഴ്സൺ ശ്രീമതി ലത നമ്പൂതിരി അവതാരകയായ ‘സ്വരാഞ്ജലി’ സംഗീതസന്ധ്യയിൽ 31 ഗായകർ ജാനകി അമ്മ ആലപിച്ച വിവിധ ഭാഷകളിലെ അനശ്വര ഗാനങ്ങൾ അവതരിപ്പിച്ചു. വിനു തോമസ്, അനു ടോം, സഞ്ജീവ് കുമാർ, ബിനു വി. ആർ., ഡോ. നകുൽ ബി. കെ. എന്നിവർ തിരഞ്ഞെടുത്ത ഗാനങ്ങൾ പരിചയപ്പെടുത്തി.തുടർന്ന് ബെംഗളൂരു വേവ്സ് ടീമിന്റെ നേതൃത്വത്തിൽ മലയാളത്തിലെ നിത്യഹരിത ഗാനങ്ങൾ ഉൾപ്പെടുത്തിയ മ്യൂസിക് ജാം നടന്നു.
ഗായകരും സംഗീതജ്ഞരും അംഗങ്ങളും പ്രേക്ഷകരും ഒരുമിച്ച് ഗാനങ്ങൾ ആലപിച്ചത് പരിപാടിയുടെ ശ്രദ്ധേയമായ സമാപനമായി.സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ, ബെംഗളൂരു മലയാളി ഫോറം, സുവർണ കർണാടക കേരള സമാജം, യുവധാര വെൽഫെയർ അസോസിയേഷൻ, നന്മ ബെംഗളൂരു കേരള സമാജം, സുവർണ കർണാടക കേരള സമാജം – ബെംഗളൂരു ജെ.പി. നഗർ മേഖല,
സുവർണ കർണാടക കേരള സമാജം – ബെംഗളൂരു ബേഗൂർ മേഖല, ആന്റിഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ, കെ.എൻ.എസ്.എസ്. ജയനഗർ, കെ.എൻ.എസ്.എസ്. ബൊമ്മനഹള്ളി, കെ.എൻ.എസ്.എസ്. അരേക്കരെ, ഹുള്ളഹള്ളി റെസിഡൻഷ്യൽ അസോസിയേഷൻ, ശ്രീനാരായണ ഗുരു മന്ദിരം-മൈലസാന്ദ്ര, ബെംഗളൂരു മലയാളി വെൽഫെയർ അസോസിയേഷൻ, എസ്.എൻ.ഡി.പി. യോഗം ബെംഗളൂരു യൂണിയൻ, തേജസ് ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയ വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തു.ശ്രീമതി രാജമണി നമ്പൂതിരി പ്രാർത്ഥനാഗാനം ആലപിച്ചു. ശ്രീമതി അശ്വതി രവീന്ദ്രൻ സമ്മേളനത്തിന്റെ അവതാരക ആയിരുന്നു, അഡ്വ. പി. എം. മാത്യു നന്ദി രേഖപ്പെടുത്തി.ജാനകി അമ്മയുടെ അനശ്വര ഗാനങ്ങളിലൂടെ പഴയ ഓർമ്മകൾക്ക് വീണ്ടും ജീവൻ നൽകിയ ഒരു ഹൃദയസ്പർശിയായ സംഗീതസായാഹ്നമായി ‘സ്വരാഞ്ജലി’ മാറി.
