Home Uncategorized മടിവാളയിൽ താമസിച്ചിരുന്ന കോഴിക്കോട് സ്വദേശി സോഫ്റ്റ്‌വെയർ എഞ്ചിനീയർ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.

മടിവാളയിൽ താമസിച്ചിരുന്ന കോഴിക്കോട് സ്വദേശി സോഫ്റ്റ്‌വെയർ എഞ്ചിനീയർ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.

by admin

ബെംഗളുരുവിലെ ഐടി കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ മലയാളി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.

കോഴിക്കോട് മണ്ണർ പ്രബോധിനിയിൽ വിജയന്റെ മകനും മഡിവാളക്കടുത്ത് മാരുതി നഗറിൽ പിജിയിൽ (പേയിംഗ് ഗസ്റ്റായി) താമസിക്കുന്ന അജീഷ് കെ വിജയനാണ് (30) ആത്മഹത്യ ചെയ്തത്. ശനിയാഴ്ചയാണ് സംഭവം. പുലർച്ചെ നാലരയോടെ

പിജിയിൽ നിന്നും പുറത്ത് പോയ അജീഷ് രാവിലെ ഒമ്പതരയേടെ സുഹൃത്തുക്കളെ വിളിച്ച് താൻ ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് പറഞ്ഞിരുന്നു. ഇതേ തുടർന്ന് സുഹൃത്തുക്കൾ അജീഷിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തുടർന്ന് സുഹൃത്തുക്കൾ മഡിവാള പോലീസിനെ വിവരം അറിയിച്ചു. വൈകിട്ട് അജീഷിന്റെ മൃതദേഹം ഹൊറമാവ് റെയിൽവേ പാലത്തിന് സമീപം കണ്ടെത്തുകയായിരുന്നു.

 ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം   

176 പേർക്ക് ഇന്ന് കോവിഡ്:7000 ത്തിലെത്തി കർണാടക

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group