Home Featured ബംഗളുരുവിൽ പുതിയ പാർക്കിംഗ് പരിഷ്കരണങ്ങൾ: വീടിനു വെളിയിൽ പാർക്ക് ചെയ്യുന്നവരും തുക നൽകേണ്ടി വരും

ബംഗളുരുവിൽ പുതിയ പാർക്കിംഗ് പരിഷ്കരണങ്ങൾ: വീടിനു വെളിയിൽ പാർക്ക് ചെയ്യുന്നവരും തുക നൽകേണ്ടി വരും

by admin

ബെംഗളൂരു: ബെംഗളൂരുവിലെ പൊതു റോഡുകളിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നതിന് നിയന്ത്രണങ്ങൾ നിലവിൽ വരുന്നു. നഗരത്തിലെ വാഹന പാർക്കിംഗ് പരിഷ്കരിക്കാനായി ഡയറക്ടസ്ട്രേറ്റ് ഓഫ് അർബൻ ലാൻറ് ട്രാൻസ്പോർട്ടേഷൻ തയ്യാറാക്കിയ പാർക്കിംഗ് പോളിസി 2.0 എന്ന് പേരിട്ടിരിക്കുന്ന നിർദേശങ്ങൾക്ക് കർണാടക സർക്കാർ അംഗീകാരം നൽകി.

പണത്തിന് ക്ഷാമം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ജെഡിഎസ് മത്സരത്തിനില്ലെന്ന് എച്ച്‌.ഡി.ദേവഗൗഡ.

ഇതോടെ വീടിന് പുറത്തുള്ള പാതകളിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നതിന് ഇനി മുതൽ നിശ്ചിത തുക നൽകേണ്ടി വരും. ഓരോ സോണുകളിലുമായി പാതയോരങ്ങൾ പൊതു സ്ഥലങ്ങൾ എന്നിവ പാർക്കിംഗിനായി നിശ്ചയിക്കാൻ ഡയറക്ട്രേറ്റ് ഓഫ് അർബൻ ലാൻറ് ട്രാൻസ്പോർട്ടേഷനും (ഡിയുഎൽടി) ബ്യഹത് ബെംഗളൂരു മഹാനഗര പാലികക്കുമാണ് ചുമതല.

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം : തിങ്കളാഴ്ച മുതൽ മാര്‍ച്ച്‌ 15 വരെ

2012 ൽ തന്നെ ഇത്തരത്തിൽ പാർക്കിംഗ് സംബന്ധിച്ച് നയം രൂപീകരിച്ചിരുന്നു. എന്നാൽ അതിന് ശേഷം ബെംഗളൂരുവിൽ യാത്രാ സംവിധാനങ്ങളായ മെട്രോ റെയിൽവേ, കാബുകൾ, പങ്കുവെക്കാവുന്ന മോട്ടോർ ബൈക്കുകൾ, സൈക്കിളുകൾ എന്നിവ കൂടുതൽ ലഭ്യമായതോടെയാണ് നിർദേശങ്ങൾ പരിഷ്കരിച്ചത്.

പുതിയ പാർക്കിംഗ് പദ്ധതി പ്രകാരം സ്ട്രീറ്റുകളിൽ പാർക്കു ചെയ്യുന്നവർ, സ്ട്രീറ്റിന് പുറത്ത് പാർക്ക് ചെയ്യുന്നവർ, താമസ സ്ഥലത്തിനടുത്ത് പാർക്ക് ചെയ്യുന്നവർ തുടങ്ങിയവക്ക് ഓരോന്നും വ്യത്യസ്ത തുകകളായിരിക്കും നൽകേണ്ടി വരിക. അതായത് നഗരത്തിലെ വാണിജ്യ ഇടങ്ങളും പാർപ്പിട ഇടങ്ങളും ഇത്തരത്തിലുള്ള പേ ആൻറ് പാർക്കിംഗ് സിസ്റ്റത്തിൽ ഉൾപ്പെടും. പുതിയ പോളിസി പ്രകാരം വീടിന് പുറത്തെ പാതയോരത്താണ് വാഹനം പാർക്ക് ചെയ്യുന്നതെങ്കിൽ അതിന് വാർഷിക പെർമിറ്റ് എടുക്കേണ്ടി വരും. ചെറിയ കാറുകൾക്ക് വർഷത്തേക്ക് 1000 രൂപയും മീഡിയം കാറുകൾക്ക് 3000 നും 4000 നും ഇടക്ക് രൂപയും എംയുവി എസുവി കാറുകൾക്ക് 5000 രൂപയുമാണ് റെസിഡൻഷ്യൽ പെർമ്മിറ്റുകൾക്കുള്ള തുക അടക്കേണ്ടത്.

ലക്ഷം രൂപയുടെ കഞ്ചാവുമായി രണ്ട് മലയാളി യുവാക്കൾ ബാംഗ്ളൂരിൽ പിടിയിൽ

പ്രാരംഭ ഘട്ടത്തിൽ തിരഞ്ഞെടുത്ത ചില സോണുകളിലാണ് പുതിയ പാർക്കിംഗ് സമ്പ്രദായം തുടങ്ങുക. ജനങ്ങൾക്ക് മൂന്ന് മാസത്തിലൊരിക്കൽ അല്ലെങ്കിൽ വാർഷിക പെർമിറ്റ് എന്ന കണക്കിൽ പാർക്കിംഗ് പെർമിറ്റ് എടുക്കാം. വാഹനം പാർക്ക് ചെയ്യാനായി നിശ്ചിത സ്ഥലത്തേക്ക് പെർമിറ്റ് എടുത്താലും സ്ഥല ലഭ്യത ഉറപ്പു നൽകുന്നില്ല. അതായത് പാർക്ക് ചെയ്യാൻ വേണ്ടി അനുവദിച്ച് ഭാഗത്ത് സ്ഥല ലഭ്യത ഉണ്ടെങ്കിൽ മാത്രമേ പാർക്കിംഗ് സാധ്യമാകു. ഒരാൾക്ക് നിശ്ചിത സ്ഥലത്തേക്ക് മാത്രമേ പാർക്കിംഗ് പെർമിറ്റ് അനുവദിക്കും. മാത്രമല്ല അപേക്ഷകൻ ഇതേ സ്ഥലത്ത് താമസിക്കുന്ന ആളായിരിക്കണം. അതേ സമയം മോട്ടോർ ബൈക്കുകൾ അടക്കമുള്ള ഇരുചക്രവാഹനങ്ങൾക്ക് ചാർജ് ഈടാക്കുന്നില്ല. പുതിയ പാർക്കിംഗ് സമ്പ്രദായം കാര്യക്ഷമമായി നടപ്പിലാക്കാനും, നിലവിലെ സിസിടിവി സംവിധാനം ഉപയോഗപ്പെടുത്തി നിയമ ലംഘനം കണ്ടെത്താനും, പാർക്കിംഗ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാ പ്രാദേശിക വളണ്ടിയർമാരെ ഏർപ്പെടുത്താനും നിർദേശമുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group