Home Featured കര്‍ണാടകയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം വരുമാനത്തില്‍ ഒന്നാമത്

കര്‍ണാടകയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം വരുമാനത്തില്‍ ഒന്നാമത്

by admin

കർണാടകയിലെ ഏറ്റവും സമ്ബന്ന ക്ഷേത്രമെന്ന പദവി വീണ്ടും ഉറപ്പിച്ച്‌ ദക്ഷിണ കന്നട ജില്ലയിലെ കുക്കെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം.2024-25 സാമ്ബത്തിക വർഷത്തെ വരുമാന പട്ടികയിലും കുക്കെ ക്ഷേത്രം ഒന്നാം സ്ഥാനം നേടി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 155.95 കോടി രൂപ (155,95,19,567) ആണ് 2024-25ലെ ആകെ വരുമാനം.കഴിഞ്ഞ വർഷത്തെ 146.01 കോടിയില്‍ നിന്ന് 9.94 കോടിയുടെ വർധനവാണ് 2024-25ല്‍ കാണിക്കുന്നത്. വിവിധ മതപരമായ സേവനങ്ങളില്‍ നിന്നാണ് വരുമാനത്തിന്‍റെ ഭൂരിഭാഗവും ലഭിക്കുന്നത്. ഇതേ കാലയളവില്‍ ക്ഷേത്രത്തിന്‍റെ ആകെ ചെലവ് 79.82 കോടി (79,82,73,197) രൂപയായിരുന്നു.

ഹിന്ദു മതസ്ഥാപന- ചാരിറ്റബിള്‍ എൻഡോവ്‌മെന്റ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കുക്കെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, കർണാടക കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഭക്തരെ ആകർഷിക്കുന്ന പ്രമുഖ തീർഥാടന കേന്ദ്രമാണ്. സർപ്പാരാധനയുടെ ആഴത്തില്‍ വേരൂന്നിയ പാരമ്ബര്യത്തിന് പേരുകേട്ട ഈ ക്ഷേത്രം ആത്മീയവും സാംസ്കാരികവുമായ ആചാരങ്ങളുടെ സുപ്രധാന കേന്ദ്രമാണ്.

കർണാടകയിലെ ക്ഷേത്ര വരുമാനത്തിന്‍റെ റാങ്കിങ്ങില്‍ കുക്കെ സുബ്രഹ്മണ്യക്ഷേത്രം സ്ഥിരം ഒന്നാം സ്ഥാനത്താണ്. കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രം രണ്ടാം സ്ഥാനത്താണ്. ഈ വർഷത്തെ കണക്ക് ക്ഷേത്ര വകുപ്പ പുറത്തുവിടുമ്ബോള്‍ കുക്കെ ക്ഷേത്രം ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ഔദ്യോഗിക പട്ടികയില്‍ വീണ്ടും ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ.

ക്ഷേത്ര വരുമാനം വർഷങ്ങളിലൂടെ:* 2011-12: 56.24 കോടി*

2020-21: 68.94 കോടി*

2021-22: 72.73 കോടി*

2022-23: 123 കോടി*

2023-24: 146.01 കോടി*

2024-25: 155.95 കോടി

You may also like

error: Content is protected !!
Join Our WhatsApp Group