Home Featured കന്നഡയും ഇംഗ്ലിഷും മാത്രമാണോ?”കെമ്ബെഗഡ ഇന്റർനാഷണല്‍ എയർപോർട്ടില്‍ ഹിന്ദി നീക്കം ചെയ്തെന്ന വൈറല്‍ വീഡിയോയില്‍ വിശദീകരണവുമായി അധികൃതര്‍

കന്നഡയും ഇംഗ്ലിഷും മാത്രമാണോ?”കെമ്ബെഗഡ ഇന്റർനാഷണല്‍ എയർപോർട്ടില്‍ ഹിന്ദി നീക്കം ചെയ്തെന്ന വൈറല്‍ വീഡിയോയില്‍ വിശദീകരണവുമായി അധികൃതര്‍

by admin

കെമ്ബെഗഡ ഇന്റർനാഷണല്‍ എയർപോർട്ടില്‍ ഇംഗ്ലിഷിലും കന്നഡയിലും മാത്രം വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ വിശദീകരണവൂമായി ബാംഗ്ലൂർ ഇന്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎല്‍).സോഷ്യല്‍ മീഡയയില്‍ വ്യാപക ചര്‍ച്ചാവിഷയമായി സംഭവം മാറിയതിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം. ഫ്ലൈറ്റ് ഇൻഫര്‍മേഷൻ ഡിസ്പ്ലേ സിസ്റ്റത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഹിന്ദി ഒഴിവാക്കി ഇംഗ്ലിഷിലും കന്നഡയിലും മാത്രമാണ് വിവരങ്ങള്‍ നല്‍കുന്നത് എന്നായിരുന്നു ആരോപിച്ചത്.

നിരവധി യാത്രക്കാരെത്തുന്ന എയര്‍പോര്‍ട്ടില്‍ ഹിന്ദി നീക്കിയത് വലിയ പ്രശ്നമായി ആളുകള്‍ പ്രതികരിച്ചിരുന്നു. ഇംഗ്ലിഷും കന്നഡയും അറിയുന്നവര്‍ മാത്രം ബെംഗളൂരു എയര്‍പ്പോര്‍ട്ടില്‍ വന്നാല്‍ മതിയോ എന്നടക്കം ചോദ്യങ്ങള്‍ ഉയര്‍ന്നു.ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സിസ്റ്റത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. വ്യവസ്ഥാപിതമായ രീതികള്‍ക്ക് അനുസരിച്ച്‌, യാത്രക്കാരെ ഫലപ്രദമായി സഹായിക്കുന്നതിന് ഡിസ്പ്ലേകളില്‍ ഇംഗ്ലീഷും കന്നഡയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ടെർമിനലുകളിലുടനീളം ഉള്ള സൂചനാ ബോര്‍ഡുകള്‍ ഇംഗ്ലീഷ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ബിഐഎഎല്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

ഞങ്ങള്‍ അധികാരത്തിലേറിയാല്‍, വെറും ഒറ്റ മണിക്കൂറിനുള്ളില്‍ വഖ്ഫ് നിയമം പിഴുതെറിയും’; കോണ്‍ഗ്രസ് എംപി ഇമ്രാൻ മസൂദ്

കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ പുതുതായി ഭേദഗതി ചെയ്ത വഖഫ് നിയമം റദ്ദാക്കുമെന്ന് കോണ്‍ഗ്രസ് എംപി ഇമ്രാൻ മസൂദ്.കഴിഞ്ഞയാഴ്ച വിജ്ഞാപനം ചെയ്ത വഖഫ് നിയമത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.ഇന്ത്യ ടുഡേ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ വാർത്ത റിപ്പോർട് ചെയ്യുന്നു.ഞങ്ങള്‍ അധികാരത്തില്‍ വന്ന ദിവസം, ഒരു മണിക്കൂറിനുള്ളില്‍ ഈ ബില്‍ ഞങ്ങള്‍ പിഴുതെറിയും.ഞങ്ങള്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.”

ഞങ്ങള്‍ അധികാരത്തില്‍ വരുന്ന ദിവസം, വെറും ഒറ്റ മണിക്കൂറിനുള്ളില്‍ ഈ ബില്‍ പിഴുതെറിയും. ഇന്ന് അവർ മുസ്ലീങ്ങളെ ലക്ഷ്യമിടുന്നു, നാളെ അവർ മറ്റൊരാളെ ആക്രമിക്കും… അതിനാല്‍ ഞങ്ങള്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കണം,” ജനങ്ങളോട് മസൂദ് ആവശ്യപ്പെട്ടു.ഇരുസഭകളിലെയും ചൂടേറിയ ചർച്ചകള്‍ക്ക് ശേഷം ഏപ്രില്‍ 5നായിരുന്നു വഖ്ഫ് ഭേദഗതി ബില്ലില്‍ രാഷ്‌ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ച്‌ അംഗീകാരം നല്‍കിയത്. തുടർന്ന് വഖ്ഫ് നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ആദ്യ ഹർജിക്കാരില്‍ ഒരാളായിരുന്നു കോണ്‍ഗ്രസ് എംപി മസൂദ്.

You may also like

error: Content is protected !!
Join Our WhatsApp Group