ബെംഗളൂരു : ബൈക്ക് ടാക്സി സർവീസുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി വനിതാ ബൈക്ക് ടാക്സ്സി ഡ്രൈവർമാർ. ഹൈക്കോടതി നിർദേശപ്രകാരം ബൈക്ക് ടാക്സി സർവീസുകൾക്ക് വേണ്ട മാർഗനിർദേശങ്ങൾക്ക് ഉടൻ രൂപംനൽകണമെന്ന് ബെംഗളൂരുവിലെ വനിതാ ഡ്രൈവർമാർ ഗതാഗതമന്ത്രി രാമലിംഗറെഡ്ഡിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.ബൈക്ക് ടാക്സികൾ സർവീസ് അവസാനിപ്പിക്കണമെന്ന് ഈ മാസം രണ്ടിന് കർണാടക ഹൈക്കോടതി നിർദേശിച്ചിരുന്നു. റാപ്പിഡോ ഉൾപ്പെടെയുള്ള ബൈക്ക് ടാക്സികൾ ആറാഴ്ചക്കകം സർവീസ് അവസാനിപ്പിക്കാനായിരുന്നു ഉത്തരവ്.
ബൈക്ക് ടാക്സികൾക്ക് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് റാപ്പിഡോയുടെ മാതൃകമ്പനിയായ റോപ്പീൻ ട്രാൻസ്പോർട്ടേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡും ഓൺലൈൻ ടാക്സി സർവീസുകൾ ലഭ്യമാക്കുന്ന ഉബർ, ഒലെ തുടങ്ങിയവരും നൽകിയ ഹർജി തള്ളിയായായിരുന്നു ഉത്തരവ്. ബൈക്ക് ടാകി സർവീസുകൾക്കാവശ്യമായ മാർഗനിർദേശങ്ങൾക്ക് സർക്കാർ രൂപം നൽകാതെ സർവീസുകൾ അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞിരുന്നു.
മാർഗനിർദേശങ്ങൾക്ക് മൂന്ന് മാസത്തിനുള്ളിൽ രൂപംനൽകാൻ സർക്കാരിന് കോടതി നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതനുസരിച്ചുള്ള നടപടിയെടുക്കാനാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്. പല വനിതാ ഡ്രൈവർമാർക്കും ബൈക്ക് ടാക്സസി സർവീസ് മാത്രമാണ് വരുമാനമാർഗമെന്നും നിവേദനത്തിൽ സൂചിപ്പിച്ചു
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇടപാട് നടത്താം; യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ച് ഫോണ്‍ പേ
അത്യാവശ്യമായി കുറച്ച് പണം വേണം, നിങ്ങളുടെ അക്കൗണ്ടിലില്ല, വീട്ടുക്കാരുടെയോ അടുത്ത സുഹുത്തുക്കളുടെയോ അടുത്ത് നിന്ന് പണം അയച്ച് കിട്ടുമ്ബോഴേക്കും നേരെ വൈകില്ലേ?ഇത്തരം അടിയന്തരഘട്ടങ്ങളില്‍ ഒറ്റ യുപിഐ അക്കൗണ്ട് വഴി പണമിടപാട് നടത്താനായാല്ലോ? എൻപിസിഐയുടെ ഭീം ആപ്പിലും ഫോണ്‍പേ യുപിഐ ആപ്പിലും അങ്ങനെയൊരു സൗകര്യം അവതരിപ്പിച്ചുക്കഴിഞ്ഞു. ‘യുപിഐ സർക്കിള്‍’ എന്നാണ് പുതിയ ഫീച്ചറിന്റെ പേര്.യുപിഐ ഉപഭോക്താക്കള്‍ക്ക് യുപിഐ സർക്കിളില്‍ കുടുംബത്തിലുള്ളവരെയോ വിശ്വസ്തരായ സുഹൃത്തുക്കളെയോ ചേർത്ത് ഇടപാടുകള്‍ക്കായി ഒരു ഗ്രൂപ്പുണ്ടാക്കാനാകും.
ഇങ്ങനെ ഗ്രൂപ്പുണ്ടാക്കുന്ന വരെ പ്രാഥമിക ഉപയോക്താവ് എന്നാണ് വിളിക്കുക. ഗ്രൂപ്പിലുള്ള അംഗങ്ങള്‍ ദ്വിതീയ ഉപയോക്താക്കളാണ്. പ്രാഥമിക യൂസറുടെ ബാങ്ക് അക്കൗണ്ടില്നിന്നാകും പണം വിനിയോഗിക്കുക. അതുകൊണ്ടുതന്നെ ബാങ്ക് അക്കൗണ്ടില്ലാത്തവർക്കും യുപിഐ ഇടപാട് നടത്താനാകും. പരമാവധി അഞ്ചുപേരെയാണ് യുപിഐ സർക്കിളില്‍ ഉള്‍പ്പെടുത്താനാകുക. ഇടപാടുകളില്‍ പ്രാഥമിക ഉപയോക്താവിന് പൂർണനിയന്ത്രണമുണ്ടാകും. എല്ലാ ഇടപാടുകള്‍ക്കും എസ്.എം.എസ് അലേർട്ടുകള്‍ അയച്ച്, ഉപയോക്താക്കളെ അറിയിക്കുകയും ചെയ്യും.
ഡിജിറ്റല്‍ പേമെന്റ് കൂടുതല്‍ എളുപ്പവും സൗകര്യപ്രദവുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയസൗകര്യം കൊണ്ടുവന്നത്. നിയന്ത്രണത്തോടെ പണമിടപാടുകള്‍ അനുവദിക്കാൻ സൗകര്യം നല്‍കുന്നതാണ് പുതിയ ഫീച്ചറെന്ന് എൻപിസിഐ പറയുന്നു. മറ്റ് യുപിഐ ആപ്പുകളിലും ഈ സൗകര്യം വൈകാതെ ലഭ്യമായേക്കും.