Home Uncategorized തീയേറ്ററിലെ വന്‍ വിജയത്തിന് ശേഷം എമ്ബുരാന്‍ ഒടിടിയിലേക്ക്: റിലീസ് തീയതി പ്രഖ്യാപിച്ചു

തീയേറ്ററിലെ വന്‍ വിജയത്തിന് ശേഷം എമ്ബുരാന്‍ ഒടിടിയിലേക്ക്: റിലീസ് തീയതി പ്രഖ്യാപിച്ചു

by admin

മലയാളത്തിലെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് മോഹന്‍ലാല്‍ നായകനായ എമ്ബുരാന്‍. മാര്‍ച്ച്‌ 27ന് ഇറങ്ങിയ ചിത്രം അതിന്‍റെ തീയറ്റര്‍ റണ്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ്.250 കോടിയിലേറെയാണ് ചിത്രം തീയറ്ററുകളില്‍ നിന്നും ഗ്രോസ് കളക്ഷന്‍ നേടിയത്. മലയാളത്തില്‍ ആദ്യമായി 100 കോടി ഷെയര്‍ നേടിയ ചിത്രവും എമ്ബുരാനാണ്.ചിത്രം ഇറങ്ങിയ സമയത്ത് അതിലെ ഉള്ളടക്കം വിവാദമായിരുന്നു. ചിത്രത്തിനെതിരെ ഒരു വിഭാഗം നടത്തിയ എതിര്‍പ്പ് ശക്തമായതിന് പിന്നാലെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ തന്‍റെ ചിത്രം റീ എഡിറ്റ് ചെയ്തിരുന്നു. 22 ഓളം മാറ്റങ്ങള്‍ ചിത്രത്തില്‍ വരുത്തിയെന്നാണ് വിവരം.

ചിത്രത്തിലെ വില്ലന്‍റെ പേര് അടക്കം മാറ്റിയിരുന്നു.ഇപ്പോള്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടി പ്രദര്‍ശനത്തിന് എത്തുന്നത്. ഏപ്രില്‍ 24നാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. അതായത് തീയറ്ററില്‍ എത്തി 27 ദിവസത്തിന് ശേഷം.ആശീര്‍വാദ് സിനിമസ്, ഗോകുലം മൂവീസ്, ലൈക പ്രൊഡക്ഷന്‍ എന്നിവര്‍ നിര്‍മ്മിച്ച ചിത്രം 2019 ല്‍ ഇറങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായിരുന്നു.

അതിജീവിതയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; പോക്‌സോ കേസിലെ പ്രതി വീണ്ടും അറസ്റ്റില്‍

പോക്‌സോ കേസിലെ അതിജീവിതയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച്‌ ഭീഷണി സന്ദേശം അയച്ച പ്രതി വീണ്ടും അറസ്റ്റില്‍.കവിയൂര്‍ വീഴല്‍ഭാഗം മുരിങ്ങൂര്‍കുന്നില്‍ വീട്ടില്‍ ആഷിക് സുധീഷ് (19)നെയാണ് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ഹൊസൂരില്‍ നിന്ന് പന്തളം പോലീസ് പിടിച്ചത്. കേസിലെ ഇരയായ 16 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന് കഴിഞ്ഞ വര്‍ഷം ഇയാള്‍ക്കെതിരെ പന്തളം പോലീസ് കേസ് എടുത്തിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ജനുവരി 20 മുതല്‍ പ്രതി പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സന്ദേശങ്ങള്‍ അയക്കുകയും ഇയാളുടെ ഫോണില്‍ നിന്ന് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച്‌ നിരന്തരം ഭീഷണി മുഴക്കുകയും ചെയ്തു.

കഴിഞ്ഞ മാസം ആറിന് സ്വന്തം നഗ്നചിത്രം ഇന്‍സ്റ്റഗ്രാം വഴി കുട്ടിക്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് കുട്ടിയോട് നഗ്ന ഫോട്ടോകള്‍ ഫോണിലൂടെ അയക്കാന്‍ ആവശ്യപ്പെട്ടു. പിറ്റേ ദിവസം ഫോണില്‍ വിളിച്ച്‌ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച്‌ നിരന്തരം ഭീഷണിപ്പെടുത്തി. ഇതോടെ പെണ്‍കുട്ടിയും കുടുംബവും പോലീസിനെ സമീപിക്കുകയായിരുന്നു.അടൂര്‍ ജെ എഫ് എം കോടതിയില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയുടെ മൊബൈല്‍ ഫോണ്‍ വിദഗ്ധ പരിശോധനക്ക് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group