Home Featured ലാവ്​ലിന്‍ അഴിമതി കേസ്​ പുതിയ ബെഞ്ചിലേക്ക്​; കേസ്​ തിങ്കളാഴ്​ച പരിഗണിക്കും

ലാവ്​ലിന്‍ അഴിമതി കേസ്​ പുതിയ ബെഞ്ചിലേക്ക്​; കേസ്​ തിങ്കളാഴ്​ച പരിഗണിക്കും

by admin

ന്യൂഡല്‍ഹി: എസ്​.എന്‍.സി ലാവ്‍ലിന്‍ അഴിമതി കേസ് സുപ്രീംകോടതി പുതിയ ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചില്‍ നിന്നും കേസ് രണ്ടംഗ ബെഞ്ചിലേക്കാണ്​ മാറ്റിയിരിക്കുന്നത്​. യു.യു ലളിത്, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ചാണ് ഇനി കേസ് പരിഗണിക്കുക. കേസില്‍ പുതിയ ബെഞ്ച് തിങ്കളാഴ്ച വാദം കേള്‍ക്കും. പുതിയ ബെഞ്ചിലേക്ക് ഹര്‍ജികള്‍ മാറ്റാനുള്ള കാരണം വ്യക്തമല്ല.

കർണാടകയിൽ ഇന്ന് കുതിച്ചു കയറി കോവിഡ്

ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ നേരത്തെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ആ വിധി ചോദ്യംചെയ്ത് സി.ബി.ഐ നല്‍കിയ അപ്പീലും വിചാരണ നേരിടണം എന്ന ഉത്തരവിനെതിരെ കസ്തൂരി രങ്ക അയ്യരും ആര്‍ ശിവദാസനും അപ്പീല്‍ നല്‍കിയിരുന്നു. കസ്തൂരി രങ്ക അയ്യര്‍ ഉള്‍പ്പടെയുള്ളവരുടെ ഹര്‍ജികളില്‍ ഹൈക്കോടതി ഉത്തരവ് ഭാഗികമായി സുപ്രീംകോടതി സ്റ്റേ ചെയ്​തിരിക്കുകയാണ്​.

കൂട്ടുപുഴ ചെക്ക് പോസ്റ്റ് രാത്രി യാത്ര നിരോധനം ,ക്ലേശത്തിലായി യാത്രക്കാർ , ബാവലിയിലും മുത്തങ്ങയിലും സമയ ക്രമം കർശനം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group