ബെംഗളൂരു :കര്‍ണാടക സര്‍ക്കാരിന്റെ ആരോഗ്യ കുടുംബ ക്ഷേമ കാര്യാ മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ നിര്‍ദേശ പ്രകാരം ഇനി മുതല്‍ സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്ന പ്രൊട്ടോക്കോളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്ന എല്ലാവരും നിര്‍ബന്ധമായും സേവ സിന്ധു പോര്‍ട്ടലില്‍ റജിസ്റ്റെര്‍ ചെയ്തിരിക്കണം.
പേര് ,മൊബൈല്‍ നമ്പര്‍,മേല്‍ വിലാസം എന്നിവ നല്‍കിയിരിക്കണം. എന്നാല്‍ അപ്പ്രൂവല്‍ ആവശ്യമില്ല. കുടുംബംഗങ്ങള്‍ അല്ല എങ്കില്‍ ഒരേ മൊബൈല്‍ നമ്പര്‍ വച്ച് ഒന്നില്‍ അധികം റെജിസ്ട്രേഷന് അനുവദിക്കില്ല.
ബിസിനെസ് ആവശ്യവുമായി സംസ്ഥാനത്ത് എത്തുന്നവര്‍ ഇവിടെ ആരെയാണ് സന്ദര്‍ശിക്കുന്നത് എന്നാ മുഴുവന്‍ വിവരങ്ങളും നല്‍കണം.
ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്
കര്‍ണാടകയിലൂടെ മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ പുറത്തേക്ക് പോകുന്ന ചെക്ക് പോസ്റ്റിന്റെ വിവരങ്ങള്‍ നല്‍കണം.
സംസ്ഥാനത്തേക്ക് വരുന്ന എല്ലാവരെയും ആരോഗ്യ പരിശോധനക്ക് വിധേയരാക്കും.
അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ ,വിമാന താവളങ്ങള്‍ ,റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും.
ക്വാറന്റീന് വ്യവസ്ഥകള്‍ പ്രകാരം 14 ദിവസത്തേക്ക് കയ്യില്‍ സ്റ്റാമ്പ് അടിക്കും.
ക്വറന്റീന്‍ വ്യവസ്ഥകള്‍ താഴെ വായിക്കാം
എല്ലാ സംസ്ഥാനത്ത് നിന്ന് വരുന്ന ആളുകള്‍ക്കും ഇത് ബാധകം.
കൊവിഡ് ലക്ഷണം ഉള്ള ആളുകളെ 7 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വറന്റീനിൽ അയക്കും,പിന്നീടു ഏഴു ദിവസം ഹോം ക്വാവാറൻറീൻ.
ടെസ്റ്റ് ചെയ്തു നോക്കി പോസിറ്റീവ് ആണെങ്കില്‍ ആശുപത്രിയിലേക്കും നെഗറ്റീവ് ആണെങ്കില്‍ പിന്നീടു ടെസ്റ്റ് ആവശ്യമില്ല.
മഹാരാഷ്ട്രയില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേക വ്യവസ്ഥകള്‍ നിർദ്ദേശിച്ചിട്ടുണ്ട്.
മറ്റു സംസ്ഥാനത്ത് നിന്ന് വരുന്നവരെ 14 ദിവസം ഹോം ക്വാറന്റീനില്‍ വിടും,ഹോം ക്വാറന്റീന് സമയത്ത് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ ടെസ്റ്റ് നടത്തും.
വീട്ടില്‍ ക്വാറന്റീന് ചെയ്യാന്‍ പറ്റിയ സാഹചര്യം ഇല്ലാത്ത കുടുംബങ്ങള്‍ ആണെങ്കിലോ ചേരിയില്‍ താമസിക്കുന്നവര്‍ ആണെങ്കിലോ അവരെ ഇന്‍സ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീനിൽ ആക്കും.
ബിസിനസ് ആവശ്യവുമായി സംസ്ഥാനത്തേക്ക് വരുന്ന ആള് ഏഴു ദിവസത്തിന് ഉള്ളില്‍ തിരിച്ചു പോകും എന്നാ തെളിവായി ട്രെയിന്‍ /വിമാന ടിക്കറ്റ് കാണിക്കണം.
കര്‍ണാടകയിലൂടെ യാത്ര ചെയ്യുന്നവര്‍ ഒരു ദിവസത്തിന് ഉള്ളില്‍ യാത്ര ചെയ്യാന്‍ ഉള്ള ട്രെയിന്‍ /വിമാന കാണിക്കണം,റോഡില്‍ ആണ് യാത്രഎങ്കില്‍ ട്രാന്‍സിറ്റ് ട്രാവലർ സ്റ്റാമ്പ് കയ്യില്‍ പതിപ്പിക്കും.
- ബംഗ്ലാദേശിലെ അത്ഭുതമരുന്ന് ഇന്ത്യയ്ക്കും ഉപകാരപ്പെടുമോ? പരീക്ഷണത്തിനൊരുങ്ങി ഐസിഎംആര്‍
- തിങ്കളഴ്ച മുതൽ ബെംഗളുരുവിലേക്ക് യാത്ര ചെയ്യാൻ പാസ് അപ്പ്രൂവൽ വേണ്ട : പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി
- ദുബൈ കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്:പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി
- ഇന്ന് രണ്ടു മരണം : റിപ്പോർട്ട് ചെയ്തത് 299 പുതിയ കേസുകൾ
- അന്തര്‍ സംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്ന കേന്ദ്ര നിര്‍ദ്ദേശം കേരളം അംഗീകരിച്ചേക്കില്ല : മറ്റു ജില്ലകളിലേക്കുള്ള പൊതു ഗതാഗതവും ഉടനെയില്ല
- വിമാനത്തിലും തീവണ്ടിയും എത്തുന്നവർ കോവിഡ് പരിശോധനയ്ക്കു പണം നൽകണം :ബംഗളുരുവിൽ എത്തുന്നർക്കുള്ള പുതിയ നിർദ്ദേശങ്ങൾ
- നൂറു രൂപ പോകരുതെങ്കിൽ നിങ്ങൾ ഇവിടെ തുപ്പരുത്!
- ലോക്ക്ഡൗൺ ഇളവ് : പള്ളികളിൽ എന്തൊക്കെ സുരക്ഷ ഒരുക്കണം, മാർഗ നിർദേശം പുറത്തിറക്കി
- ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നു , ജൂണ്‍ 8 ന് ശേഷം ഇളവുകൾ
- ഇന്ന് സംസ്ഥാനത്തു 141 പുതിയ രോഗികൾ , ഒരു മരണം
- ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉടന്‍ കേരളത്തിലേക്ക്? സംഘടനകളുടെ ഇടപെടല്‍ തുണച്ചു
- ഞായറാഴ്ച കർഫ്യു പിൻവലിച്ചു : വൈകുന്നേരം 7 വരെ പ്രവർത്തിക്കാം , മിഡ് ഡേ മീഡിയ റിലീസ് നിർത്തലാക്കി
- മെട്രോ യാത്രയ്ക്കും ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കുന്നു
- കോവിഡ് പരിശോധനയ്ക് പണം നൽകണം : സർക്കാർ ഉത്തരവ്
- രാജ്യത്ത് ലോക്ക്ഡൗണ്‍ ഇനി നീട്ടരുത്; നിയന്ത്രണങ്ങള്‍ ഹോട്ട്സ്പോട്ടുകളില്‍ മതി:ശുപാര്‍ശ
- സൂക്ഷിക്കുക.!! വാട്സാപ്പില്‍ പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍
- ബംഗളുരുവിൽ ജൂൺ 1 നു സ്കൂളുകൾ തുറക്കില്ല
- സ്വിഗ്ഗി ക്ലൗഡ് കിച്ചൺ : ശുചിത്വമില്ലാത്തതിനാൽ അൻപതിനായിരം പിഴ ചുമത്തി ബിബിഎംപി
- ഡിസംബറോടെ അമ്പത് ശതമാനം ഇന്ത്യയ്ക്കാര്‍ക്കും കോവിഡ് ബാധിക്കും; നിംഹാന്‍സ് ന്യൂറോവൈറോളജി തലവന്‍
- അഞ്ചു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കു കർണാടകയിലേക്ക് പ്രവേശനമില്ല
- കൊറോണ കാരണം ജോലി നഷ്ടമായത് 12 കോടി ഇന്ത്യക്കാർക്ക്..!
- ബി.ടി.എം.ലേഔട്ട് , കെ.ആർ.മാർക്കറ്റ് അടക്കം 23 പുതിയ കണ്ടൈൻമെൻറ് സോണുകൾ.
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്