Home കർണാടക അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ ‘തൂക്കും’; ബെംഗളൂരു സൗത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ ‘തൂക്കും’; ബെംഗളൂരു സൗത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരു സൗത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബി എസ് സി സി) പരിധിയില്‍ ഗതാഗത തടസം ഒഴിവാക്കാനായി മാസ്റ്റര്‍ പ്ലാനുമായി അധികൃതര്‍.മഴക്കാലമായതോടെ വെള്ളക്കെട്ട് രൂപപ്പെടുന്നത് കൂടി കണക്കിലെടുത്താണ് നടപടി. ട്രാഫിക് പൊലീസ് തിരിച്ചറിഞ്ഞ 10 പ്രധാന വെള്ളക്കെട്ട് പ്രദേശങ്ങളില്‍ മഴക്കാലത്ത് കര്‍ശന ജാഗ്രത പാലിക്കാന്‍ എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.വാഹനങ്ങളുടെ അലക്ഷ്യമായ പാര്‍ക്കിംഗില്‍ നിന്നുള്ള ഗതാഗത തടസം തടയുന്നതിനായി, അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ മാറ്റാന്‍ കോര്‍പ്പറേഷന്‍ ആകെ ആറ് ടോവിംഗ് വാഹനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും രമേശ് പറഞ്ഞു.”ജയനഗറിന് മൂന്ന് വാഹനങ്ങളും ബിടിഎം ലേഔട്ട്, ബൊമ്മനഹള്ളി, ബെല്ലന്ദൂര്‍ പ്രദേശങ്ങള്‍ക്ക് മൂന്ന് വാഹനങ്ങളും ഉപയോഗിക്കാം,’ അദ്ദേഹം പറഞ്ഞു.ഇത്തരത്തില്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് മല്ലസാന്ദ്ര ഗ്രൗണ്ടും എജിഎസ് ലേഔട്ട് ഗ്രൗണ്ടും ഉപയോഗിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ബന്നാര്‍ഘട്ട മെയിന്‍ റോഡിലെ NICE ജംഗ്ഷനില്‍ ഉണ്ടാകുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്, മൈസൂര്‍ റോഡ് NICE ജംഗ്ഷന്‍ മാതൃകയില്‍ ബന്നാര്‍ഘട്ട മെയിന്‍ റോഡ് NICE ജംഗ്ഷനില്‍ ഒരു ലൂപ്പ് സംവിധാനം ഒരുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.ബിഎസ്സിസി അഡീഷണല്‍ കമ്മീഷണര്‍ നവീന്‍ കുമാര്‍ രാജു, സൗത്ത് ട്രാഫിക് ഡിവിഷന്‍ ഡിസിപി ഗോപാല്‍ എം. ബയക്കോട്, ചീഫ് എഞ്ചിനീയര്‍ ശ്രീ ബസവരാജ് കബാഡെ, മറ്റ് പോലീസ് ഉദ്യോഗസ്ഥരും എഞ്ചിനീയര്‍മാരും പങ്കെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group