Home Featured ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉടന്‍ കേരളത്തിലേക്ക്? സംഘടനകളുടെ ഇടപെടല്‍ തുണച്ചു

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉടന്‍ കേരളത്തിലേക്ക്? സംഘടനകളുടെ ഇടപെടല്‍ തുണച്ചു

by admin
vandhe bharath mission 2

യുഎഇ: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉടന്‍ കേരളത്തിലേക്ക് എത്തിയേക്കുമെന്ന് സൂചനകള്‍ പുറത്ത്. ഇതിനായി വിവിധസംഘടനകള്‍ നടപടിക്രമങ്ങള്‍ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍, കേന്ദ്രസിവില്‍ വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ചു. യുഎഇ, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് ഉടന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ കേരളത്തിലേക്കു പറക്കുമെന്നാണ് ലഭിക്കുന്ന വിവരം.

എംബസിയില്‍ പേര് റജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ ചാര്‍ട്ടേഡ് വിമാനത്തില്‍ പോകാനാകൂ. വിമാനം ഏര്‍പ്പെടുത്തുന്ന സംഘടനകള്‍ നിശ്ചിത മാതൃകയില്‍ യാത്രക്കാരുടെ പേരുവിവരം കോണ്‍സുലേറ്റിനു കൈമാറണം. ചാര്‍ട്ടേഡ് വിമാനങ്ങള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ നീക്കിയാണ് കേന്ദ്രസിവില്‍ വ്യോമയാന മന്ത്രാലയം ചട്ടം പുറപ്പെടുവിച്ചത്. ഇതിന് അനുബന്ധമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരും നിര്‍ദേശം പ്രസിദ്ധീകരിച്ചു.

ഏതു സംസ്ഥാനത്തേക്കാണോ വിമാനസര്‍വീസ് നടത്താനുദ്ദേശിക്കുന്നത് ആ സംസ്ഥാനസര്‍ക്കാരിന്‍റെ അനുമതിയും സംഘാടകര്‍ വാങ്ങണം. കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്ക് ശേഷം ഫ്ലൈറ്റ് ഓപ്പറേറ്റര്‍മാര്‍ സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ അനുമതി നേടണം. ടിക്കറ്റ് ബുക്കിങ് അനുമതി ലഭിക്കുന്ന വിവരം കോണ്‍സുലേറ്റിന്റെയോ എംബസ്സിയുടെയോ വെബ്സൈറ്റിലും സമൂഹ മാധ്യമങ്ങളിലും പ്രസദ്ധീകരിക്കും. ഇതിനു ശേഷമേ യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പണം നല്‍കാവൂ എന്നും കോണ്‍സുലേറ്റ് അധികൃതര്‍ വ്യക്തമാക്കുന്നു

നാട്ടില്‍ ക്വാറന്റീനുള്ള ചെലവ് ഉള്‍പ്പടെയാണ് ടിക്കറ്റ് ചാര്‍ജ്. ടിക്കറ്റ് നിരക്ക് സംഘാടകര്‍ക്ക് നിശ്ചയിക്കാം. കോവിഡ് ലക്ഷണമുള്ള ആളെ പ്രത്യേകം മാറ്റി സമ്ബര്‍ക്ക രഹിതമായി ഇരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. യുഎഇയില്‍ നിന്ന് കെഎംസിസി, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, യുഎഇ പിആര്‍ഒ അസോസിയേഷന്‍, അല്‍മദീന ഗ്രൂപ്പ് തുടങ്ങിയവരാണ് നിലവില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ നീക്കങ്ങള്‍ നടത്തുന്നത്. ബഹ്റൈന്‍ കേരളീയ സമാജം, ഖത്തര്‍ ഇന്‍കാസ്, കുവൈത്തിലെ ചില സ്വകാര്യകമ്ബനികള്‍ എന്നിവരും കേരളത്തിലേക്കടക്കം ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group