Home Featured അഭ്യൂഹങ്ങള്‍ക്ക് അവസാനം; കോണ്‍ഗ്രസ് വിട്ട നടി ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു

അഭ്യൂഹങ്ങള്‍ക്ക് അവസാനം; കോണ്‍ഗ്രസ് വിട്ട നടി ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു

by admin

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച നടി ഖുശ്ബു സുന്തര്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഖുശ്ബു ബിജെപിയില്‍ ഔദ്യോഗികമായി അംഗത്വമെടുത്തത്. കർണാടക സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും കേന്ദ്ര മന്ത്രിയുമായ സിടി രവിയില്‍നിന്നാണ് താരം അംഗത്വം സ്വീകരിച്ചത്.

യുഎഇ താമസ വിസ, എമിറേറ്റ്‌സ് ഐഡി കാലാവധി കഴിഞ്ഞവർ തിങ്കളാഴ്ച മുതൽ പിഴ നൽകണം; ഇളവുകൾ അവസാനിച്ചു

കർണാടക / ബംഗളുരു കോവിഡ് അപ്ഡേറ്റ്

ഇന്ന് രാവിലെയാണ് ഖുശ്ബു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയത്. പിന്നീട് അവരെ എഐസിസി ദേശീയ വക്താവ് സ്ഥാനത്തുനിന്ന് പുറത്താക്കിയതായി എഐസിസി പ്രഖ്യാപിച്ചു. രാവിലതന്നെ ഖുശ്ബു ഡല്‍ഹിയില്‍ എത്തിയിരുന്നു. അവര്‍ ഇന്നുതന്നെ ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളും നിലനിന്നിരുന്നു. പിന്നാലെയാണ് താരം ബിജെപിയില്‍ ചേര്‍ന്നത്.

തമിഴ്നാട് വഴി ബംഗളുരുവിൽ എത്തുന്നവർ  ശ്രദ്ധിക്കുക : കർശന നിർദ്ദേശങ്ങളുമായി തമിഴ്നാട് സർക്കാർ

പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നെങ്കിലും തനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ഖുശ്ബു കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചത്. അടിസ്ഥാന യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാത്ത, ജനസമ്മതിയില്ലാത്ത ചിലരാണ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന തന്നേപ്പോലുള്ളവര്‍ തഴയപ്പെടുന്നെന്നും അവര്‍ രാജിക്കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group