Home കർണാടക വീടിന് സമീപത്ത് റോഡരികില്‍ കെട്ടിയിട്ട പശുവിന് നേരെ ലൈംഗികാതിക്രമവുമായി സ്കൂട്ടിയിലെത്തിയ യുവാവ്

വീടിന് സമീപത്ത് റോഡരികില്‍ കെട്ടിയിട്ട പശുവിന് നേരെ ലൈംഗികാതിക്രമവുമായി സ്കൂട്ടിയിലെത്തിയ യുവാവ്

റോഡില്‍ കെട്ടിയിട്ടിരുന്ന പശുവിന് നേരെ ലൈംഗികാതിക്രമം നടത്തി യുവാവ്. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ബെംഗളൂരുവില്‍ മിണ്ടാപ്രാണിക്ക് നേരെയുണ്ടായ പീഡനം പുറത്തറിഞ്ഞത്.ബെംഗളൂരുവിലെ കോട്ടണ്‍പേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരകൃത്യം നടന്നത്. ഏപ്രില്‍ അവസാനവാരത്തിലാണ് അതിക്രമം കഴിഞ്ഞത്. രാത്രി വൈകി ഇരുചക്രവാഹനത്തില്‍ എത്തിയ ഒരാള്‍, റോഡരികില്‍ കെട്ടിയിട്ടിരുന്ന പശുവിന്റെ അടുത്തേക്ക് പോയി. ആളൊഴിഞ്ഞ സമയം നോക്കി ഇയാള്‍ പശുവിനെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഈ പ്രവൃത്തി മുഴുവൻ സിസിടിവി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇയാളുടെ മുഖവും വാഹനത്തിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചതായാണ് സൂചന.വിവരമറിഞ്ഞ ഉടൻ കോട്ടണ്‍പേട്ട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റഡിയിലെടുത്ത പോലീസ്, വാഹനത്തിന്റെ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ച്‌ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group