Home Featured സായി ബാബയുടെ പ്രസാദമെന്ന പേരില്‍ ഇടപാടുകാര്‍ക്ക് ബ്രൗണ്‍ഷുഗര്‍ എത്തിച്ച്‌ നല്‍കിയ 25കാരനെ ബെം​ഗളുരു പൊലീസ് അറസ്റ്റ് ചെയ്തു

സായി ബാബയുടെ പ്രസാദമെന്ന പേരില്‍ ഇടപാടുകാര്‍ക്ക് ബ്രൗണ്‍ഷുഗര്‍ എത്തിച്ച്‌ നല്‍കിയ 25കാരനെ ബെം​ഗളുരു പൊലീസ് അറസ്റ്റ് ചെയ്തു

by admin

ബെംഗളുരു: സായി ബാബയുടെ പ്രസാദമെന്ന പേരില്‍ മയക്കുമരുന്ന് വിതരണം ചെയ്ത യുവാവിനെ ബെം​ഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍ സ്വദേശിയായ ഇരുപത്തിയഞ്ചുകാരന്‍ വിക്രം ഖിലേരിയാണ് പിടിയിലായത്. ഇയാള്‍ ബ്രൗണ്‍ഷുഗര്‍ വിതരണം ചെയ്തിരുന്നത് സായി ബാബയുടെ പ്രസാദമെന്ന പേരിലായിരുന്നു. സ്വകാര്യ കൊറിയര്‍ സേവനങ്ങളും സര്‍ക്കാര്‍ ബസിലെ ഡ്രൈവര്‍മാരെയും ഉപയോ​ഗിച്ചാണ് ഇയാള്‍ ബ്രൗണ്‍ഷുഗര്‍ എത്തിച്ചിരുന്നത്. പ്രസാദമെന്ന പേരില്‍ അയക്കുന്നതില്‍ കൊറിയര്‍ സേവനങ്ങളോ ബസ് ഡ്രൈവര്‍മാരോ സംശയിച്ചിരുന്നില്ല.

രോഗമുക്തി നേടിയവരുടെ കണക്കില്‍ യുഎസിനെ മറികടന്ന് ഇന്ത്യ; രോഗമുക്തി നിരക്ക് 79.28 ശതമാനം

ഇയാളുടെ ലഹരി കച്ചവടം ലളിതമായിരുന്നു. മരുന്നുകള്‍ എന്‍‌വലപ്പുകളില്‍ പായ്ക്ക് ചെയ്ത് ‘സായിബാബ പ്രസാദ്’ എന്ന ലേബലൊട്ടിച്ചാണ് കൊറിയര്‍ കമ്ബനികളെയോ ബസ് ഡ്രൈവര്‍മാരെയോ ഏല്‍പ്പിക്കുക. കൊറിയര്‍ വഴിയോ സര്‍ക്കാര്‍ ബസ് ഡ്രൈവര്‍മാര്‍ വഴിയോ ഉപഭോക്താക്കള്‍ക്ക് പാക്കേജുകള്‍ ലഭിക്കും. ഇയാളുടെ ഇടപാടുകാര്‍ സംസ്ഥാനത്തുടനീളം വ്യാപിച്ചു കിടക്കുന്നു എന്നാണ് പൊലീസ് കരുതുന്നത്

ക​ര്‍​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി​ക്കും കോ​വി​ഡ്

ഡെലിവറി ഏജന്റുമാര്‍ വിതരണം ചെയ്യുന്ന പാക്കേജിന്റെ ഉള്ളടക്കത്തെക്കുറിച്ച്‌ വ്യക്തമായ ധാരണയില്ലായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. നിലവില്‍ ഒളിവില്‍ കഴിയുന്ന വിക്രം ഖിലേരിയുടെ പ്രധാന വിതരണക്കാരനെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ഹുബാലി, ബെല്ലാരി, ഹാസന്‍, വിജയപുര കൂടാതെ തമിഴ്‌നാട്ടിലും ഇയാളില്‍ നിന്ന് ലഹരിമരുന്ന് വാങ്ങുന്നവരുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മയക്ക് മരുന്ന് എത്തിച്ച്‌ നല്‍കുന്ന കൊറിയര്‍ ജീവനക്കാര്‍ക്ക് ഒരു തരത്തിലും സംശയം തോന്നാത്ത രീതിയിലായിരുന്നു ഇയാളുടെ ഇടപാടുകള്‍ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കർണാടകയിൽ നിന്നുള്ള രാജ്യ സഭ എം പി അശോക ഗസ്‌തി കോവിഡ് ബാധിച്ചു മരിച്ചു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group