Home Featured സുശാന്ത് സിംഗ് രജ്പുതിന്റെ മരണം ; സല്‍മാന്‍ ഖാനും കരണ്‍ ജോഹറിനും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ്

സുശാന്ത് സിംഗ് രജ്പുതിന്റെ മരണം ; സല്‍മാന്‍ ഖാനും കരണ്‍ ജോഹറിനും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ്

by admin

മുംബൈ: നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്‍ സല്‍മാന്‍ ഖാനും സംവിധായകന്‍ കരണ്‍ ജോഹറിനും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ്. മുസാഫര്‍പൂര്‍ അഭിഭാഷകന്‍ സുധീര്‍ ഓജ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് സല്‍മാന്‍ ഖാന്‍, സംവിധായകന്‍ കരണ്‍ ജോഹര്‍ എന്നിവര്‍ ഉള്‍പ്പെടെ ബോളിവുഡിലെ 8 പ്രമുഖരോട് അടുത്ത മാസം 7നു ഹാജരാകാനാണ് ബിഹാര്‍ മുസാഫര്‍പൂര്‍ ജില്ലാ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

രോഗമുക്തി നേടിയവരുടെ കണക്കില്‍ യുഎസിനെ മറികടന്ന് ഇന്ത്യ; രോഗമുക്തി നിരക്ക് 79.28 ശതമാനം

നടന്റെ മരണത്തിന് ഉത്തരവാദികളായ സെലിബ്രിറ്റികള്‍ക്കെതിരെ അഭിഭാഷകന്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐപിസി) 306, 504, 506 വകുപ്പുകള്‍ പ്രകാരം പരാതി നല്‍കിയിരുന്നു. സല്‍മാന്‍ ഖാനെയും കരണ്‍ ജോഹറിനെയും കൂടാതെ, സംവിധായകരായ ആദിത്യ ചോപ്ര, സഞ്ജയ് ലീല ബന്‍സാലി, ഏക്ത കപൂര്‍, നിര്‍മാതാക്കളായ സാജിദ് നാദിയാവാല, ഭൂഷണ്‍ കുമാര്‍, ദിനേഷ് വിജന്‍ എന്നിവരോടും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അസുഖം ബാധിച്ചവരെക്കാൾ കൂടുതൽ , അസുഖം ബേദമായവർ : ഇന്നത്തെ കർണാടക കോവിഡ് അപ്ഡേറ്റ് (19-09-2020)

ജൂണ്‍ 14 നാണ് മുംബൈയിലെ അപ്പാര്‍ട്ട്മെന്റിന്റെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ സുശാന്തിനെ കണ്ടെത്തിയത്. മൂന്ന് ഫെഡറല്‍ ഏജന്‍സികളായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവ വിവിധ കോണുകളിലൂടെ കേസില്‍ അന്വേഷണം നടത്തുന്നു.

സായി ബാബയുടെ പ്രസാദമെന്ന പേരില്‍ ഇടപാടുകാര്‍ക്ക് ബ്രൗണ്‍ഷുഗര്‍ എത്തിച്ച്‌ നല്‍കിയ 25കാരനെ ബെം​ഗളുരു പൊലീസ് അറസ്റ്റ് ചെയ്തു

സോഷ്യല്‍ മീഡിയയിലെ എസ്‌എസ്‌ആറിന്റെ ആരാധകരില്‍ ഒരു വിഭാഗം വിശ്വസിക്കുന്നത് അദ്ദേഹത്തിന്റെ മരണത്തിന് ബോളിവുഡില്‍ പ്രചാരത്തിലുള്ള സ്വജനപക്ഷപാതം, പക്ഷപാതം, ഗ്രൂപ്പിസം എന്നിവയാണ്. പ്രാഥമിക അന്വേഷണത്തില്‍, മുംബൈ പോലീസ് പോലും സിനിമാ മേഖലയിലെ ചില പ്രമുഖരെ വിളിച്ച്‌ കേസില്‍ ചോദ്യം ചെയ്തിട്ടുണ്ട്. കരണ്‍ ജോഹറിന്റെ മാനേജര്‍ സഞ്ജയ് ലീല ബന്‍സാലി, മുകേഷ് ചബ്ര, പബ്ലിഷിസ്റ്റ് രോഹിണി അയ്യര്‍, വൈആര്‍എഫിന്റെ ഷാനൂ ശര്‍മ തുടങ്ങി നിരവധി പേര്‍ ജൂണ്‍, ജൂലൈ ആദ്യം മുംബൈ പോലീസില്‍ മൊഴി രേഖപ്പെടുത്തി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group