Home Uncategorized മലയാളി മധ്യവയസ്‌കൻ ബംഗളൂരുവില്‍ ട്രെയിൻ തട്ടി മരിച്ചു

മലയാളി മധ്യവയസ്‌കൻ ബംഗളൂരുവില്‍ ട്രെയിൻ തട്ടി മരിച്ചു

by admin

കണ്ണൂർ സ്വദേശിയായ മധ്യവയസ്‌കൻ ബംഗളൂരുവില്‍ ട്രെയിൻ തട്ടി മരിച്ചു. മത്തിക്കരെ അയ്യപ്പ ബേക്കറി ജീവനക്കാരനായിരുന്ന പ്രതീഷ് ബാബു (55) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ 10ന് യശ്വന്ത്പുര ഗോകുല ഏരിയയിലാണ് സംഭവം. പുതുശ്ശേരി പങ്കജ് വിലാസില്‍ ചാത്തുക്കുട്ടി നമ്ബ്യാരുടെയും പി. പാർവതിയമ്മയുടെയും മകനാണ്.ഭാര്യ: സി.പി. ബേബി. മക്കള്‍: വരുണ്‍ ബാബു, ബേബി വർണ. സഹോദരങ്ങള്‍: വിജയരാജൻ, പുഷ്പജ (റിട്ട. അധ്യാപിക മുണ്ടേരി സെൻട്രല്‍ യു.പി സ്കൂള്‍), വിശാലാക്ഷി, വസന്തകുമാരി, പരേതരായ ജയരാജൻ, പങ്കജവല്ലി, പ്രേമജ.മറ്റൊരു സംഭവത്തില്‍, തിരുവനന്തപുരം പേട്ടയില്‍ ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ചു.

മധുര സ്വദേശികളായ വിനോദ് കണ്ണൻ, ഹരിവിശാലാക്ഷിയുമാണ് മരിച്ചത്. ഇന്നലെ അർധരാത്രി 12.30ന് കടന്നുപോയ ട്രെയിൻ തട്ടിയാണ് ഇരുവരും മരിച്ചിരിക്കുന്നത്. രണ്ടുപേരെയും കാണാതായതിന് മധുരയില്‍ പൊലീസ് കേസെടുത്തിരുന്നു.ഇരുവരും ബന്ധുക്കളാണെന്ന് പൊലീസ് പറയുന്നു. സംഭവം ആത്മഹത്യയാണോ അബദ്ധത്തില്‍ പറ്റിയതാണോ എന്ന് പരിശോധിച്ചുവരികയാണ് പൊലീസ്. വിവരം അറിയിച്ചതിനെ തുടർന്ന് ഇവരുടെ ബന്ധുക്കള്‍ മധുരയില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റും.

You may also like

error: Content is protected !!
Join Our WhatsApp Group