Home covid19 ഒക്ടോബറിൽ കർണാടകയെ കാത്തിരിക്കുന്നത് ഏറ്റവും അപകടകരമായ അവസ്ഥ ,സർക്കാരിന്റെ പദ്ധതികൾ ചിലർ ഇല്ലാതാക്കി : കോവിഡ് വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചു ഉപ മുഖ്യമന്ത്രി അശ്വത് നാരായൺ

ഒക്ടോബറിൽ കർണാടകയെ കാത്തിരിക്കുന്നത് ഏറ്റവും അപകടകരമായ അവസ്ഥ ,സർക്കാരിന്റെ പദ്ധതികൾ ചിലർ ഇല്ലാതാക്കി : കോവിഡ് വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചു ഉപ മുഖ്യമന്ത്രി അശ്വത് നാരായൺ

by admin

ബംഗളുരു : കോവിഡ് 19 മഹാമാരിയെ ഏറ്റവും ക്രിയാത്മകമായ രീതിയിൽ പ്രതിരോധിച്ച മെട്രോ സിറ്റി എന്ന നിലയിൽ നിന്നും രാജ്യത്തെ ഏറ്റവും മോശം കോവിഡ് അവസ്ഥ നിലനിൽക്കുന്ന സിറ്റി എന്ന നിലയിലേക്ക് ബംഗളുരു ദിനം പ്രതി മാറിക്കൊണ്ടിരിക്കുകയാണ് . ദിനം പ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്ന പോസിറ്റീവ് കേസുകളും സമൂഹ വ്യാപനവും നിയന്ത്രണാതീതമായ സാഹചര്യത്തിൽ ജനങ്ങൾ കൂട്ടത്തോടെ നഗരം വിട്ടു തുടങ്ങിയിരിക്കുകയാണ് .

“ഒക്ടോബറിൽ കർണാടക നേരിടാൻ പോകുന്നത് ഇതുവരെ ഉണ്ടായതിലും ഏറ്റവും ഭീകരമായ അപകടാവസ്ഥയായിരിക്കുമെന്നു ഉപ മുഖ്യമന്ത്രി അശ്വത് നാരായൺ പറഞ്ഞു . ഇറ്റലിയിലെ ആദ്യഘട്ടത്തിലുണ്ടായ സാഹചര്യം മുന്നിൽ കണ്ടതിനാൽ മൂന്നു മാസം മുൻപ് തന്നെ സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി വിപുലമായ പദ്ധതികൾ തയ്യാറാക്കിയിരുന്നു , എന്നാൽ ചില ബ്യൂറോക്രറ്റുകളുടെ യും തല്പര കക്ഷികളുടെയും ഇടപെടലുകളാണ് ആ പദ്ധതികളെ ഇന്നും ചുവപ്പു നടയിൽ കുരുക്കിയിട്ടിരിക്കുന്നത് ” അദ്ദേഹം പറഞ്ഞു

bangalore malayali news portal join whatsapp group

കർണാടകയിലും ബംഗളൂരുവിലും കോവിഡ് കേസുകൾ കുറവായതിനാൽ ഇത്രത്തോളം ചിലവഴിച്ചുള്ള പദ്ധതികൾ ആവശ്യമില്ലെന്നു ഒരു വിഭാഗം വധിച്ചിരുന്നു എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലം വരും ദിവസങ്ങളിൽ കർണാടകയിൽ ഒരു ലക്ഷത്തിനും മുകളിൽ കോവിഡ് രോഗികൾ ഉണ്ടായേക്കുമെന്നാണ് കണക്കു കൂട്ടൽ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

എന്നിരുന്നാലും കഴിഞ്ഞ മൂന്നു മാസങ്ങളിലായി സർക്കാർ ആവശ്യത്തിന് ലാബുകളും ചികിത്സ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട് .ഈ ആഴ്ചയോടെ 20,000 ആശുപത്രി ബെഡുകൾ സജ്ജമാകും .ബംഗളുരുവിൽ മാത്രമായി 1.2 ലക്ഷത്തോളം കോവിഡ് കേസുകൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട് എന്നാൽ അതിൽ 80 % പേർക്കും ചികിത്സ ആവശ്യമായി വരില്ല അത്തരക്കാർക്ക് ഹോം ക്വാറന്റൈൻ മതിയാകും എന്നാണ് പ്രതീക്ഷിക്കുന്നത് . സർക്കാരും ആരോഗ്യ പ്രവർത്തകരും ഉണർന്നു പ്രവർത്തിക്കുന്നുണ്ട് . നമ്മൾ കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമേ ഈ മഹാമാരിയെ തുരത്താനാകൂ .പൊതുജനങ്ങളുടെ സഹകരണം അത്യാവശ്യമാണ് . അദ്ദേഹം പറയുന്നു .

ഒക്ടോബറിൽ നവംബർ മാസങ്ങളിൽ കോവിഡ് വ്യാപന തോത് കൂടിയേക്കാം ,കാലാവസ്ഥയും കോവിഡ് വ്യാപനത്തിന് അനുകൂലമാണ് .മഴയും ശൈത്യവും വൈറസ് അതിജീവിച്ചേക്കാം ,2021 ജനുവരി -ഫിബ്രുവരി മാസത്തോടെ വ്യാപനം കുറയാനും സാധ്യതയുണ്ടെന്ന് ഡോക്ടർ കൂടിയായ നാരായൺ പറഞ്ഞു . സംസ്ഥാനത്തെ കോവിഡ് ജുമതലയുള്ള മന്ത്രി കൂടിയാണദ്ദേഹം .

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group