
ബെംഗളൂരു നിവാസികളെ, യാത്രക്കാരെ, നിങ്ങള്‍ക്കിതാ ഒരു സന്തോഷ വാർത്ത. നീണ്ട കാത്തിരിപ്പുകള്‍ക്കും അനശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈൻ ഇതാ സർവീസിന് ഒരുങ്ങുകയായി.നഗരത്തിലെ പ്രധാന ഇടങ്ങളിടെ ഗതാഗതക്കുരുക്കും തിരക്കും കുറയ്ക്കുന്ന യെല്ലോ ലൈനിലേക്കുള്ള ആദ്യ ട്രെയിൻ ടിറ്റാഗഡ് ജനുവരി 6 ന് ബെംഗളൂരുവിലേക്ക് അയയ്‌ക്കാൻ തയ്യാറായിരിക്കുകയാണ്.ആർവി റോഡില്‍ നിന്ന് ബിടിഎം ലേഔട്ട് സില്‍ക്ക് ബോർഡ് ജങ്ഷൻ, ഇലക്‌ട്രോണിക്‌സ് സിറ്റി വഴി ബൊമ്മസാന്ദ്ര വരെ നീളുന്ന നമ്മ മെട്രോ യെല്ലോ ലൈനിന് ഈവശ്യമായ അനുമതികളെല്ലാം കിട്ടിക്കഴിഞ്ഞു.
ഇൻഫോസിസ്, ബയോകോണ്‍ തുടങ്ങിയ പ്രമുഖ കമ്ബനികളുടെ ആസ്ഥാനമായ ഇലക്‌ട്രോണിക്‌സ് സിറ്റി പോലുള്ള പ്രധാന സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന യെല്ലോ ലൈൻ നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഗതാഗതക്കുരുക്ക് നിത്യസംഭവമായ ഈ റൂട്ടില്‍ മെട്രോ ഓടിത്തുടങ്ങുന്നതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.ഈ റൂട്ടിലെ ആദ്യ മെട്രോ ട്രെയിൻ ടിറ്റാഗഡ് ജനുവരി ആദ്യവാരം ബെംഗളൂരുവിലേക്ക് അയക്കുമെന്ന് ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ വ്യാഴാഴ്ച അറിയിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു. ടിറ്റാഗർ റെയില്‍ സിസ്റ്റംസ് പ്രതിമാസം ഒരു ട്രെയിൻ വിതരണം ചെയ്യുമെന്നും ആദ്യ ട്രെയിൻ ജനുവരി 6 ന് ബെംഗളൂരുവിലേക്ക് അയക്കുമെന്നും എക്‌സില്‍ പങ്കിട്ട ഒരു പോസ്റ്റില്‍ സൂര്യ വിശദീകരിച്ചു.
രണ്ടാമത്തെ ട്രെയിൻ ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ മൂന്നാമത്തേത് ഏപ്രിലോടെയും എത്തിക്കാൻ ടിറ്റാഗഡ് പ്രതിജ്ഞാബദ്ധമാണ്. അതിനുശേഷം, പ്രതിമാസം ഒരു ട്രെയിൻ വിതരണം ചെയ്യും.ആദ്യ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് ജനുവരി 6 ന് ടിറ്റാഗർ റെയില്‍ സിസ്റ്റംസ് നിർമ്മാണ പ്ലാൻ സന്ദർശിക്കാൻ ഭവന, നഗരകാര്യ മന്ത്രാലയത്തോട് (MoHUA) അഭ്യർത്ഥിച്ചതായും സൂര്യ വെളിപ്പെടുത്തി. പ്ലാൻ്റ് സന്ദർശിക്കാനും ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്യാനും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനുള്ള സൗകര്യം പരിശോധിക്കാനും ഞാൻ ബഹുമാനപ്പെട്ട MoHUA മന്ത്രിയെ ക്ഷണിച്ചു. പരിപാടിക്കായി ഞാൻ കൊല്‍ക്കത്തയിലും ഉണ്ടാകും, എംപി തേജസ്വി സൂര്യ എക്സില്‍ കുറിച്ചു.
നമ്മ മെട്രോയുടെ യെല്ലോ ലൈൻ പ്രവർത്തനങ്ങളുടെ തുടക്കം ബിഎംആർസിഎല്‍ നിശ്ചയിച്ച സമയപരിധി പാലിക്കുന്നതില്‍ പരാജയപ്പെടാൻ കാരണം ട്രെയിനുകളുടെ ലഭ്യതക്കുറവാണെന്നും അദ്ദേഹം സൂചിപ്പിത്തുയ ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷന്‍റെ ഇന്ത്യൻ പങ്കാളിയായ പശ്ചിമ ബംഗാളിലെ ടിറ്റാഗർ റെയില്‍ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്‌എല്‍) ആണ് ട്രെയിനുകള്‍ നിർമിച്ച് നല്‍കുന്നത്. ചൈനയിലെ സിആർആർസി നാൻജിങ് പുജെൻ കോ ലിമിറ്റഡുമായി ചേർന്നാണ് ടിആർഎസ്‌എല്‍ ട്രെയിനുകള്‍ നിർമിക്കുന്നത്,