
ബംഗളുരു മഹാദേവപുരയിലെ രണ്ട് ആഡംബര ബൈക്ക് ഷോറൂമുകളില്‍ വന്‍ തീപിടിത്തം. വൈറ്റ് ഫീല്‍ഡ് റോഡിലുള്ള കാമധേനു ലേ ഔട്ടിലെ യമഹ ബൈക്ക് ഷോറൂമിലും ട്രയംഫ് എന്ന വാഹനഷോറൂമിലുമാണ് വന്‍ തീപിടിത്തമുണ്ടായത്.ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഷോറൂമുകളില്‍ നിന്ന് വലിയ തീയും പുകയും ഉയരുന്നത് കണ്ടത്.ഷോറൂമുകളില്‍ ഉണ്ടായിരുന്ന അമ്ബതോളം ബൈക്കുകള്‍ കത്തി നശിച്ചു. ആളപായമില്ല. ആര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടില്ല.
യമഹ ഷോറൂമിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് അഗ്‌നിശമനസേനയുടെ പ്രാഥമിക നിഗമനം. ഇവിടെ നിന്ന് തീ തൊട്ടടുത്ത ട്രയംഫ് ഷോറൂമിലേക്കും പടരുകയായിരുന്നു. ഒന്നരമണിക്കൂറെടുത്താണ് അഗ്‌നിശമനസേന തീ നിയന്ത്രണവിധേയമാക്കിയത്.
നിങ്ങളിതെങ്ങനെ സഹിക്കുന്നു, പാട്ടുകേട്ട് മുറിയിലിരുന്ന് ഞാൻ കരഞ്ഞു’; ഇന്ത്യയിലെ അനുഭവം പങ്കുവച്ച് ജാപ്പനീസ് യുവതി
ഇന്ത്യാ സന്ദർശനത്തിനിടെ പാട്ടുകേട്ട് താൻ കരഞ്ഞുവെന്ന് അനുഭവം പങ്കുവച്ച് ജാപ്പനീസ് ടൂറിസ്റ്റായ യുവതി.റെഡ്ഡിറ്റില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. ആഗ്ര, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദർശിക്കുകയാണ് നിലവില്‍ യുവതി.’ജാപ്പനീസുകാരിയായ ഞാൻ ഇപ്പോള്‍ ഇന്ത്യാ സന്ദർശനത്തിലാണ്. ഇന്ത്യ എനിക്കിഷ്ടമാണെന്ന് ആദ്യമേ തന്നെ ഞാൻ പറയട്ടേ. ഇവിടത്തെ ആഹാരം വളരെ സ്വാദിഷ്‌ടമാണ്. സഹായം ചോദിച്ചപ്പോള്‍ ഏറെപ്പേർ സഹായിക്കുകയും ചെയ്തു. എന്നാല്‍ ഇവിടെ തുടരുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ചില സമയങ്ങളില്‍ ഞാൻ മുറിലിരുന്ന് കരഞ്ഞിട്ടുണ്ട്.
ഇവിടെ വാഹനങ്ങള്‍ പ്രത്യേകിച്ച് ട്രക്കുകള്‍ എപ്പോഴും ഹോണ്‍ മുഴക്കികൊണ്ടിരിക്കും. ഇത് ചെവിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ചെറിയ പരിപാടികള്‍വരെ ആളുകള്‍ റോഡിലാണ് ആഘോഷിക്കുന്നത്. റോഡ് ബ്ളോക്ക് ചെയ്ത് വളരെ ഉച്ചത്തില്‍ ഡ്രം കൊട്ടുകയും ഉച്ചത്തില്‍ പാട്ടുവയ്ക്കുകയും ചെയ്യുന്നു. കാര്യങ്ങള്‍ അല്‍പം കൂടി ശാന്തമായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു. ഇത്തരം ശബ്ദങ്ങളെ നേരിടാൻ സഹായിക്കണം’- എന്നാണ് യുവതി സമൂഹമാദ്ധ്യമത്തില്‍ കുറിച്ചത്.