ചന്ദാപുര : Grand Duke Villa, ചാന്ദാപുര യിൽ താമസിക്കുന്ന മലയാളി കുടുംബത്തിന് നേരെ പുതുവത്സര രാത്രിയിൽ കയ്യേറ്റ ശ്രമവും ആക്രോശവും നടന്നു. വീഡിയോ ദൃശ്യങ്ങൾ തെളിവാക്കി സൂര്യ നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി .
റെസിഡൻസ് അസോസിയേഷന്റെ ന്യൂ ഇയർ ആഘോഷങ്ങൾക്ക് ശേഷം പുലർച്ചെയായിട്ടു പിരിഞ്ഞു പോകാതെ വീടിന്റെ സമീപത്തുള്ള റെസിഡൻസ് ക്ലബിൽ പാർട്ടി തുടർന്നപ്പോൾ വീട്ടുകാർ ശബ്ദം കുറക്കാൻ ആവശ്യപ്പെട്ടതിന്റെ പിന്നാലെയായിരുന്നു കയ്യേറ്റ ശ്രമവും അസഭ്യ വർഷവുമുണ്ടായത്. പുലർച്ച 2:30 ആയിട്ടും പാർട്ടി നിർത്താതെ ശല്യം ഉണ്ടായപ്പോളാണ് ശബ്ദം കുറക്കാൻ ആവശ്യപ്പെട്ടതെന്ന് വീട്ടുകാർ പോലീസിൽ അറിയിച്ചിട്ടുണ്ട് . മലയാളി ഉൾപ്പെടുന്ന റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ തെറിവിളികൾ നടത്തുന്ന വീഡിയോ സഹിതം കുടുംബം പോലീസ് സ്റ്റേഷനിൽ കേസ് നൽകുകയാണുണ്ടായത് .

വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട് കുറച്ചു മാസങ്ങൾക്ക് മുൻപ് ഈ കുടുംബത്തിന് നേരെ അർദ്ധരാത്രിയിൽ അക്രമം ഉണ്ടായതായും അതിനു ശേഷം റെസിഡൻസ് അസോസിയേഷന്റെ വാട്സാപ്പ് ഗ്രൂപുകളിൽ ഉൾപ്പെടെ ഈ കുടുംബത്തിന് നേരെ പല തരത്തിലുള്ള ഉപദ്രവങ്ങളുണ്ടായതായും വീട്ടുകാർ പറയുന്നു . 2 വളർത്തു നായകൾ ഈ വീട്ടിലുണ്ട് ഉപദ്രവങ്ങൾ കാരണം വളർത്തു നായകളെ പുറത്തു കൊണ്ട് പോകാൻ പോലും ഭയമാണെന്നും , ഈ സാഹചര്യത്തിൽ അവിടെ താമസിക്കുന്നത് ഭയത്തോടെയാണെന്നും വീട്ടുകാർ കൂട്ടിച്ചേർത്തു.

‘ബംഗളുരു ട്രാഫിക് ‘ ഏഷ്യയിലെ ഏറ്റവും മോശം ട്രാഫിക് നഗരങ്ങളിൽ ഒന്നാമതായി
ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുണ്ടാകുന്ന നഗരങ്ങളുടെ പട്ടികയില്‍ മുന്നില്‍ ബെംഗളൂരു. 10 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ശരാശരി ബെംഗളൂരുവില്‍ 28 മിനിറ്റും 10 സെക്കന്റും വേണം. അതായത് ഇന്ത്യന്‍ ടെക് ഹബ്ബായ ബെംഗളൂരുവില്‍ ഒരോരുത്തരും വര്‍ഷം 132 മണിക്കൂറുകള്‍ അധികം ട്രാഫിക് ബ്ലോക്കില്‍ കുടുക്കിക്കിടക്കുന്നു. ടോംടോം ട്രാഫിക് ഇന്‍ഡക്‌സ് അനുസരിച്ചുള്ള കണക്കാണിത്.ഏഷ്യയിലെ തന്നെ ഏറ്റവും ‘മന്ദഗതി’യിലുള്ള റോഡുകളാണ് ബെംഗളൂരുവിലേതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മഹാരാഷ്ട്രയിലെ പൂനെ ആണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 27 മിനിറ്റും 50 സെക്കന്റുമാണ് 10 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ വേണ്ട ശരാശരി സമയം.
ഫിലിപ്പൈന്‍സിലെ മനിലയാണ് മൂന്നാം സ്ഥാനത്ത്. 27 മിനിറ്റും 20 സെക്കന്റുമാണ് മനിലയില്‍ 10 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ വേണ്ടത്. ഇതേദൂരം പിന്നിടാന്‍ 26 മിനിറ്റും 50 സെക്കന്റും ശരാശരി സമയം എടുക്കുന്ന തായ്‌വാനിലെ തായ്ചുങ് ആണ് നാലാം സ്ഥാനത്ത്.50ല്‍ അധികം രാജ്യങ്ങളിലെ 387 നഗരങ്ങളിലെ ട്രാഫിക് വിവരങ്ങള്‍ പരിശോധിച്ചാണ് ടോംടോം ട്രാഫിക് ഇന്‍ഡക്‌സ് തയ്യാറാക്കിയത്. ശരാശരി യാത്രാ സമയം, ഇന്ധനച്ചെലവ് തുടങ്ങിയ വിവരങ്ങളാണ് പഠനത്തിനായി പരിശോധിച്ചത്