Home Featured ടിക് ടോക്കിന്റെ സ്ഥാനം കയ്യടക്കാന്‍ ഇന്‍സ്റ്റാഗ്രാം; ‘റീല്‍സ്’ ഇന്ത്യയില്‍ പരീക്ഷിക്കുന്നു.

ടിക് ടോക്കിന്റെ സ്ഥാനം കയ്യടക്കാന്‍ ഇന്‍സ്റ്റാഗ്രാം; ‘റീല്‍സ്’ ഇന്ത്യയില്‍ പരീക്ഷിക്കുന്നു.

by admin

രാജ്യത്ത് ഏറെ പ്രചാരത്തിലിരിക്കെയാണ് ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്ക് നിരോധിക്കപ്പെട്ടത്. രാജ്യത്തെ യുവാക്കൾക്കിടയിൽ ടിക് ടോക്ക് ഒരു തരംഗം ആയിരുന്നതുകൊണ്ടുതന്നെ ടിക് ടോക്കിന്റെ അഭാവം സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ വിടവ് സൃഷ്ടിച്ചിട്ടുണ്ട്. ഈ വിടവ് നികത്താനുള്ള ശ്രമത്തിലാണ് ഇൻസ്റ്റഗ്രാം, യൂട്യൂബ് പോലുള്ള ബഹുരാഷ്ട്ര കമ്പനികളും ചില ഇന്ത്യൻ കമ്പനികളും.

ടിക് ടോക്കിനെ അനുകരിച്ച് ഇൻസ്റ്റാഗ്രാം അടുത്തിടെ അവതരിപ്പിച്ച റീൽസ് എന്ന ഫീച്ചർ ഇപ്പോൾ ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാം ആപ്പിനുള്ളിലെ ക്യാമറയിൽ പുതിയതായി ചേർത്തിരിക്കുന്ന സൗകര്യമാണ് റീൽസ്.
ടിക് ടോക്കിലെ പോലെ 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോകൾ നിർമിക്കാനും പശ്ചാത്തലഗാനങ്ങളും ശബ്ദങ്ങളും ചേർത്ത് അവ രസകരമാക്കാനും റീൽസിലൂടെ ഉപയോക്താക്കൾ സാധിക്കും.

bangalore malayali news portal join whatsapp group

ടിക് ടോക്കിന്റെ സ്ഥാനം കയ്യടക്കാനുള്ള ലക്ഷ്യം കൊണ്ടു തന്നെ ടിക് ടോക്കിലും യൂട്യൂബിലും ശ്രദ്ധേയരായ വീഡിയോ നിർമാതാക്കളുമായി സഹകരിച്ചാണ് പുതിയ ‘റീൽസ്’ ഫീച്ചർ ഇൻസ്റ്റാഗ്രാം ഇന്ത്യയിൽ പരീക്ഷിക്കുന്നത്.
റീൽസ് അവതരിപ്പിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ആദ്യം ബ്രസീലിലും പിന്നീട് ജർമനിയിലും ഫ്രാൻസിലുമാണ് റീൽസ് ലഭ്യമാക്കിയത്. ഇവിടങ്ങളിലും റീൽസ് പരീക്ഷണ ഘട്ടത്തിലാണ്. ടിക് ടോക്കിലും യൂട്യൂബിലും ശ്രദ്ധേയരായ ചില ഹിന്ദി വീഡിയോ നിർമാതാക്കളേയാണ് റീൽസിന്റെ പരീക്ഷണത്തിനായി ഇൻസ്റ്റാഗ്രാം സമീപിച്ചിരിക്കുന്നത്.
നേരത്തെ സൂചിപ്പിച്ച പോലെ ഇൻസ്റ്റഗ്രാം ക്യാമറയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പുതിയ സംവിധാനമാണ് റീൽസ്. ടിക് ടോക്കിന് സമാനമാണ് ഇതിന്റെ ഇന്റർഫെയ്സ്. റീൽസിന്റെ ക്യാമറ വിൻഡോയിൽ താഴെ നടുവിലായി റെക്കോർഡ് ബട്ടനും ഇടത് ഭാഗത്തായി ശബ്ദം, ഇഫക്ടുകൾ, ടൈമർ എന്നിവ ചേർക്കാനുള്ള സംവിധാനങ്ങളുണ്ട്. ഇതെല്ലാം തന്നെയാണ് ടിക് ടോക്കിലും ഉണ്ടായിരുന്നത്.

പാട്ടുകളുടെ വലിയൊരു ശേഖരം റീൽസിലുണ്ട്. ഇത് കൂടാതെ വീഡിയോ നിർമാതാക്കൾക്ക് ഇഷ്ടമുള്ള ശബ്ദങ്ങൾ ഉപയോഗിക്കുകയും ചെയ്യാം. ഇൻസ്റ്റാഗ്രാം സ്റ്റോറീസിലും ന്യൂസ് ഫീഡിലും റീൽസ് വീഡിയോകൾ പങ്കുവെക്കാൻ സാധിക്കും. ഓഗ്മെന്റഡ് റിയാലിറ്റി ഇഫക്ടുകളും ഇതിൽ നൽകിയിട്ടുണ്ട്.
മറ്റ് രാജ്യങ്ങളിൽ റീൽസ് അവതരിപ്പിച്ചപ്പോൾ റീൽസിൽ തങ്ങൾ നിർമിക്കുന്ന വീഡിയോകൾ കാണുന്നതിന് മാത്രമായി പ്രത്യേകം ഒരിടം വേണമെന്ന ആവശ്യം ഉയർന്നിരുന്നു. അതുകൊണ്ട് ഇൻസ്റ്റാഗ്രാമിലെ എക്സ്പ്ലോർ പേജിൽ റീൽസിന് വേണ്ടി പ്രത്യേകം വിഭാഗം നൽകിയിട്ടുണ്ട്.

ബി ടി എം ലേയൗട്ടിൽ സാമൂഹ്യ വ്യാപനമെന്നും ഒരു ദിവസം 45 കോവിഡ്കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നും വ്യാജ വാർത്ത:വിശദീകരണവുമായി എം എൽ എ രാമലിംഗ റെഡ്‌ഡി 

പ്രൊഫൈൽ പേജിലും ഉപയോക്താക്കളുടെ റീൽസ് വീഡിയോകൾക്കായി പ്രത്യേകം ഇടമുണ്ടാവും.
നിലവിൽ ചിംഗാരി, മിത്രോം, മൊജ് തുടങ്ങിയ പ്രാദേശിക എതിരാളികൾ റീൽസിന് ഇന്ത്യയിലുണ്ട്. എല്ലാവരും പ്രാരംഭ ഘട്ടത്തിലായതുകൊണ്ടു തന്നെ ഇതൊരു പുതിയ മത്സരമാണ്. ഇൻസ്റ്റാഗ്രാമിന്റെ ജനപ്രീതി റീൽസിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിക് ടോക്കിന്റെ സ്ഥാനം കൈക്കലാക്കാനിറങ്ങിയ പ്രാദേശിക ആപ്പ് നിർമാതാക്കൾക്ക് അത് വെല്ലുവിളിയുമാവും.

മുഖ്യമന്ത്രി ഇന്ന് ജന പ്രതിനിധികളുമായി നിർണായക കൂടികാഴ്ച നടത്തുന്നു ,പുതിയ മാർഗ നിർദ്ദേശങ്ങൾ കൊണ്ടുവന്നേക്കും:ബംഗളുരുവിൽ  ഉള്ളവർ തിരിച്ചു പോകരുതെന്നും നിർദ്ദേശം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group