Home covid19 കോവിഡ്: കർണാടകക്ക് ഇനി ദൈവം മാത്രം തുണ- ആരോഗ്യ മന്ത്രി

കോവിഡ്: കർണാടകക്ക് ഇനി ദൈവം മാത്രം തുണ- ആരോഗ്യ മന്ത്രി

by admin

ബംഗളൂരു: കർണാടകയിൽ കോവിഡ് കേസും മരണവും പിടിവിടുന്ന സാഹചര്യത്തിൽ കൈമലർത്തി കർണാടക ആരോഗ്യമന്ത്രി ബി.ശ്രീരാമുലു.ദൈവത്തിനുമാത്രമേ ഇനി കർണാടകയെ രക്ഷിക്കാനാവൂ എന്നായിരുന്നു സംസ്ഥാനത്തിന്റെ കോവിഡ് ടാസ്ക് ഫോഴ്സി ൻ തലവൻകൂടിയായ മന്ത്രിയുടെ പ്രതികരണം. കർണാടകയിൽ ബുധനാഴ്ച 87 Gold കോവിഡ് ബാധിച്ച് മരണപ്പെടുകയും 3176 പേർക്ക് കോവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സർക്കാറിന്റെ നിസ്സഹായത വെളിപ്പെടുത്തി ആരോഗ്യമന്ത്രിയുടെ വിവാദ പ്രസ്താവന. രോഗവ്യാപനത്തിന്റെ നിയന്ത്രണം നമ്മുടെയാരുടെയും കൈയിലല്ലെന്നും മന്ത്രി ശ്രീരാമുലു പറഞ്ഞു.

“ലോകവ്യാപകമായി കോവിഡ് കേസുകൾ അനിയന്ത്രിതമായി വർധിക്കുകയാണ്. കോവിഡിന് മുന്നിൽ പാവങ്ങളെന്നോ പണക്കാരനെന്നോ മതമെന്നോ ജാതിയെന്നോ വ്യത്യാസമില്ല.കേസുകളുടെ കാര്യത്തിൽ 100 ശതമാനം വർധനയാണ് മുന്നിൽ കാണുന്നത്. ദൈവത്തിനു മാത്രമേ നമ്മളെ രക്ഷിക്കാൻ കഴിയൂ. ഇത് സർക്കാറിന്റെ വിവേചനമാണെന്നും മന്ത്രിമാരുടെ ഉത്തരവാദിത്തമില്ലായ്മയാണെന്നും മന്ത്രിതലത്തിലെ കോഓഡിനേഷൻ പോരായ്മയാണെന്നും നിങ്ങൾക്ക് കുറ്റപ്പെടുത്താം.എന്നാൽ, ഇതൊന്നും ആരുടെയും നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല.’- മന്ത്രി പറഞ്ഞു.

എന്നാൽ മന്ത്രിയുടെ പ്രസ്താവന രൂക്ഷ പ്രതികരണം ക്ഷണിച്ചുവരുത്തി. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ യെദിയൂരപ്പ സർക്കാറിന്റെ വീഴ്ചയാണ് ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയിൽ തെളിയുന്നതെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ കുറ്റപ്പെടുത്തി. പകർച്ച വ്യാധി പോലും തടയാൻ കഴിയാത്ത സർക്കാറിന്റെ കാര്യക്ഷമതയില്ലായ്മ, ജനങ്ങളെ ദൈവത്തിന്റെ ദയക്കായി വിട്ടുനൽകിയിരിക്കുകയാണെന്നും ശിവകുമാർ പ്രതികരിച്ചു.

റവന്യൂ മന്ത്രി ആർ. അശോക, കോൺഗ്രസ് വിമതനായി ബി.ജെ.പിയിലെത്തിയി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ എന്നിവരും ആരോഗ്യമന്ത്രി ബി. ശ്രീരാമുലുവും തമ്മിലെ ഒത്തൊരുമയില്ലായ്മയാണ് പ്രസ്താവനയിൽ പ്രതിഫലിച്ചെതന്നും വിമർശനമുയർന്നു. സംഭവം വിവാദമായതോടെ ആരോഗ്യ മന്ത്രി പ്രസ്താവന വിഴുങ്ങി. ദൈവത്തിന്റെ അനുഗ്രഹം തേടുകയാണ് താൻ ചെയ്തതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

കർണാടകയിൽ ഇന്ന് 3176 കോവിഡ് കേസുകൾ, 87 മരണം : ബംഗളുരുവിൽ മാത്രം 1975 കേസുകളും, 60 മരണവും

കർണാടകയിൽ 47253 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 928 പേർ മരണത്തിന് കീഴടങ്ങി. അനുദിനം സ്ഥിതി വഷളാവുന്ന ബംഗളൂരു നഗരത്തിൽ ഇതുവരെ 22944 പേരും രോഗം ബാധിതരായി. ബുധനാഴ്ച മാത്രം 60 പേരാണ് ബംഗളൂരുവിൽ മരിച്ചത്. നഗരത്തിലെ ആകെ കോവിഡ് മരണം 437 ലെത്തി. സ്ഥിതി രൂക്ഷമായതോടെ മലയാളികളടക്കം ബംഗളൂരുവിലെ ഇതര സംസ്ഥാനക്കാർ കൂട്ട പലായനമാണ്. ചൊവ്വാഴ്ച രാത്രി മുതൽ ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ക്ഡൗണും ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് നിയന്ത്രണ വിധേയമാവുന്നതിന് മുമ്പ് കർണാടകയിൽ വാണിജ്യ-വ്യവസായ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകിയതും

ലോക്ക്ഡൗണിൽ നിയന്ത്രണങ്ങൾ ലഘൂകരിച്ചതും രോഗവ്യാപനത്തിൻറ ഉറവിടം കണ്ടെത്തുന്നതിൽ ആരോഗ്യവകുപ്പ് പരാജയപ്പെട്ടതുമാണ് ബംഗളൂരുവിലും കർണാടകയിലും കേസുകൾ കുതിച്ചുയരാൻ കാരണമായത്.

കോവിഡ്-19 രോഗികളെ സുഖപ്പെടുത്താൻ പ്ലാസ്മ ദാനം നൽകുന്നവർക്ക് 5000 രുപ പാരിദോഷികം പ്രഖ്യാപിച്ചു കർണാടക സർക്കാർ

ലോക്ക്ഡൗണിനിടെ ധരിക്കാതെ പൊതുചടങ്ങുകളിൽ മാസ്ക് പെങ്കടുത്തും നിയന്ത്രണം ലംഘിച്ച് ആൾക്കൂട്ടത്തിന്റെ സ്വീകരണ ചടങ്ങുകളിൽ പെങ്കടുത്തും ആരോഗ്യ മന്ത്രി ബി. ശ്രീരാമുലു നേരത്തെയും വിവാദങ്ങളിൽ കുടുങ്ങിയിരുന്നു.ഇതേതുടർന്ന്, കോവിഡ് ചട്ടങ്ങൾ ലംഘിക്കുന്ന രാഷ്ട്രീയ പ്രവർത്തകർക്കെതിരെ കൈസടുക്കണമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group