ന്യൂഡല്‍ഹി: തൃശൂർ മുണ്ടത്തിക്കോട് പടക്കനിർമാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞതില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും വീതം നല്‍കുമെന്നാണ് പ്രഖ്യാപനം.”തൃശൂരിലെ പടക്ക നിർമാണശാലയിലുണ്ടായ അപകടത്തില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞ വാർത്തയറിഞ്ഞതില്‍ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. മരിച്ച ഓരോ വ്യക്തിയുടെയും കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ (PMNRF) നിന്ന് 2 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നല്‍കും”പ്രധാനമന്ത്രിയുടെ ഓഫീസ് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.