ബെംഗളുരു: മണ്ഡ്യയിൽ സ്വകാര്യ ബസ് അപകടത്തിൽ പരുക്കേറ്റ മലയാളി യുവാവ് മരിച്ചു.ബസ് യാത്രക്കാരനായ കോഴിക്കോട് കാക്കൂർ നടുവല്ലൂർ ഇയ്യംകോട്ടുമ്മൽ ബാലകൃഷ്ണൻ്റെ മകൻ അഭിജിത്ത് (20) ആണ് മരിച്ചത്.മൈസൂരുവിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട്ടു നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കല്ലട ട്രാവൽസിൻ്റെ സ്ലീപ്പർ ബസ് കാറിന് പിന്നിലിടിച്ച് 3 പേർക്ക് പരുക്കേൽക്കുകയായിരുന്നു.അഭിജിത്തിന് പുറമേ ബസ് ജീവനക്കാരൻ, കാർ യാത്രികൻ എന്നിവർക്കും പരുക്കേറ്റു. ബെംഗളൂരു ചന്ദാപുരയിൽ മൊബൈൽ ടെക്നിഷ്യനായ അഭിജിത്ത് വിഷു അവധിക്ക് ശേഷം മടങ്ങുകയായിരുന്നു.മൃതദേഹം മൈസുരു കെആർ ആശുപ്രതിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.അമ്മ: സബിത സഹോദരി: അക്ഷയ