കൃഷ്ണഗിരി: ബെംഗളൂരുവിലേക്കുള്ള സ്വകാര്യ ബസുകളില്‍ കർശന പരിശോധനയുമായി തമിഴ്നാട് മോട്ടോർ വാഹനവകുപ്പ്. ചൊവ്വാഴ്ച പുലർച്ചെ മുതല്‍ നടന്ന പരിശോധനയില്‍ 20-ലേറെ ബസുകള്‍ക്കായി 25 ലക്ഷത്തോളം രൂപ പിഴ ചുമത്തി.വെല്ലൂർ ട്രാൻസ്പോർട്ട് ജോയിന്റ് കമ്മീഷണർ, ഹൊസൂർ ആർടിഒ എന്നിവരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണി മുതല്‍ ഹൊസൂരിലാണ് മിന്നല്‍ പരിശോധന നടന്നത്. കേരളത്തില്‍നിന്നും തമിഴ്നാട്ടിലെ വിവിധജില്ലകളില്‍നിന്നും പുതുച്ചേരിയില്‍നിന്നും ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യബസുകളാണ് തടഞ്ഞുനിർത്തി പരിശോധിച്ചത്. സ്വകാര്യ ബസ് ഓപ്പറേറ്റർമാർക്കെതിരേ പരാതി വർധിച്ച സാഹചര്യത്തിലായിരുന്നു മിന്നല്‍ പരിശോധന.പല ബസുകളും യാത്രക്കാരില്‍നിന്ന് അമിത നിരക്ക് ഈടാക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. നികുതി വെട്ടിപ്പും കണ്ടെത്തി. ബസുകളുടെ പെർമിറ്റുകളും നികുതിയടച്ച രേഖകളും പരിശോധിച്ചു. തുടർന്നാണ് നിയമലംഘനം കണ്ടെത്തിയ വിവിധ ബസുകള്‍ക്ക് പിഴ ചുമത്തിയത്. അവധിക്കാലത്ത് അമിതനിരക്ക് ഈടാക്കുന്ന ബസുകള്‍ക്കെതിരേ നടപടി തുടരുമെന്നും വേണ്ടിവന്നാല്‍ ബസുകള്‍ പിടിച്ചെടുക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
