ബെംഗളൂരു: വരള്‍ച്ച കാരണം കർണാടകയില്‍ ജലക്ഷാമവും വൈദ്യുതപ്രതിസന്ധിയും നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി കെ ശിവകുമാർ.ജനങ്ങള്‍ ഇതിനായി മാനസികമായി തയ്യാറെടുക്കണമെന്നും വരള്‍ച്ചാ സാഹചര്യങ്ങള്‍ കൈകാര്യംചെയ്യാൻ സർക്കാർ നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് മഴ ലഭ്യത കുറഞ്ഞതാണ് വരള്‍ച്ചയ്ക്ക് കാരണം. വലിയതോതില്‍ മഴ കുറഞ്ഞു. എന്നാല്‍, എംഎല്‍എമാർ പരിഭ്രാന്തരാകേണ്ടതില്ല. ഈ സാഹചര്യത്തില്‍ രാഷ്ട്രീയലക്ഷ്യംവെച്ച് പ്രതിഷേധങ്ങള്‍ നടത്തുന്നതിലും അർഥമില്ല.പ്രതിപക്ഷ പാർട്ടികള്‍ ഈ സാഹചര്യം രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുകയാണ്. എന്നാല്‍, വിഷയത്തില്‍ സർക്കാരിന് നിങ്ങളെക്കാള്‍ കരുതലുണ്ടെന്നും ഡി കെ ശിവകുമാർ കൂട്ടിച്ചേർത്തു.സംസ്ഥാനത്തെ വരള്‍ച്ചാ സാഹചര്യവുമായി ബന്ധപ്പെട്ട് പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കുകയാണ്. ചില മേഖലകളില്‍ പഠനം പൂർത്തിയാക്കി. ബാക്കി മേഖലകളില്‍ പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കും. തുടർന്ന് ഇതനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
