Home കർണാടക മന്ത്രി സതീഷ് ജാര്‍ക്കിഹോളിക്കെതിരായ അഴിമതി ആരോപണം: ലോകായുക്തയെ സമീപിക്കാനൊരുങ്ങി ഇഡി

മന്ത്രി സതീഷ് ജാര്‍ക്കിഹോളിക്കെതിരായ അഴിമതി ആരോപണം: ലോകായുക്തയെ സമീപിക്കാനൊരുങ്ങി ഇഡി

by ടാർസ്യുസ്

ബെംഗളൂരു: കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിക്കെതിരായ അഴിമതി ആരോപണത്തില്‍ അസാധാരണ നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).കേസുമായി ബന്ധപ്പെട്ട് റെയ്ഡിനിടെ കണ്ടെത്തിയ രേഖകള്‍ ലോകായുക്തയ്ക്ക് കൈമാറാനാണ് ഇഡിയുടെ നീക്കം. കൈക്കൂലി സംബന്ധിച്ച രേഖകളും തെളിവുകളും ലോകായുക്തയ്ക്ക് കൈമാറി അന്വേഷണം ആവശ്യപ്പെടും.അഴിമതി ആരോപണങ്ങളില്‍ നേരിട്ട് അന്വേഷണം നടത്തുന്നതിന് ഇഡിക്കുള്ള പരിമിതികള്‍ കണക്കിലെടുത്താണ് ലോകായുക്തയെ സമീപിക്കുന്നതെന്നാണ് സൂചന. പിഡബ്ല്യൂഡി കരാർ അനുവദിക്കുന്നതിനായി മന്ത്രി കൈക്കൂലി വാങ്ങിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

ഭാരത് വാണിജ്യ ഈസ്റ്റേണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് മന്ത്രിക്ക് കൈക്കൂലി നല്‍കിയതെന്നും ഇഡി ആരോപിക്കുന്നു.കൈക്കൂലിയായി ലഭിച്ച പണം വിദേശത്ത് നിക്ഷേപിക്കാൻ മന്ത്രി ശ്രമിച്ചുവെന്നും ഇഡി കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകളും മറ്റ് തെളിവുകളും ലോകായുക്തയ്ക്ക് കൈമാറും.ഇഡിയുടെ തുടർനടപടികള്‍ ചർച്ച ചെയ്യുന്നതിനായി ഡയറക്ടർ രാഹുല്‍ നവീൻ ഇന്ന് ബെംഗളൂരുവിലെത്തും. ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി കേസിലെ തുടർനടപടികള്‍ ചർച്ച ചെയ്യും. ബെംഗളൂരുവിലെ മറ്റ് ഹൈപ്രൊഫൈല്‍ കേസുകളിലെ അന്വേഷണ പുരോഗതിയും തുടർനടപടികളും യോഗത്തില്‍ വിലയിരുത്തുമെന്നാണ് വിവരം.

You may also like

error: Content is protected !!
Join Our WhatsApp Group