Home covid19 രണ്ടാം ദിവസവും കർണാടകയിൽ 2000 കടന്നു കോവിഡ് ,17 മരണം :ബംഗളുരുവിൽ മാത്രം 1373 കേസുകൾ

രണ്ടാം ദിവസവും കർണാടകയിൽ 2000 കടന്നു കോവിഡ് ,17 മരണം :ബംഗളുരുവിൽ മാത്രം 1373 കേസുകൾ

by admin

ബംഗളുരു: തുടർച്ചയായി രണ്ടാം ദിവസവും കർണാടകയിൽ 2000 ത്തിനു മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 2228 കോവിഡ് കേസുകളാണ് . സംസ്ഥാനത്തു 17 പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു .957 പേർ അസുഗം മാറി ആശുപത്രി വിട്ടതോടെ നിലവിൽ സംസ്ഥാനത്തു 17782 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്

bangalore malayali news portal join whatsapp group

കഴിഞ്ഞ കുറെ ദിവസങ്ങളിലേത് പോലെ തന്നെ ഇന്നും തലസ്ഥാന നഗരമായ ബംഗളുരുവിൽ തന്നെയാണ് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് .ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 1373 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ് .

കോവിഡ് ബാധിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ

ദക്ഷിണകന്നഡ 167.കലബുർഗി 85,ധാർ വാട് 75,മൈസുരു 52,ബെല്ലാരി 41,ദാവനഗേരെ 40,ശിവമോഗ്ഗ 37,ബാഗൽ കോട്ടെ 36,കോലാര 34,ചിക്കബെലപുര 32,തുമുക്കുരു 27,മണ്ട്യാ 24,ഉത്തര കന്നഡ 23,ഉടുപ്പി 22,ഹാസന 21 ഹവേരി 18,രാമനഗര 17 ,യാദഗിരി,റായിചൂരു,ബെം , ഗളുരു ഗ്രാമ ജില്ല 16 വീതം ,ബീദർ 15,ചാമരാജ നഗര 12,ബെലഗാവി 9,ഗദഗ് 6,ചികമഗളുരു 5,കൊടുത് 4,കൊപ്പല ചിത്ര ദുർഗ 2 വീതം വിജയപുര 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഇന്നത്ത കോവിഡ് രോഗികളുടെ കണക്ക്

കോവിഡ് ബാധിച്ചു മരിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ

ധാർവാട 6 , റായിചൂരു 1, ഉത്തര കന്നഡ 1,ഹാസന 2, മൈസുരു 2,തുമക്കുരു 1,കലബുർഗി 2,ദാവനഗേരെ 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഇന്നത്തെ മരണത്തിന്റെ കണക്കുകൾ ‘

ഒക്ടോബറിൽ കർണാടകയെ കാത്തിരിക്കുന്നത് ഏറ്റവും അപകടകരമായ അവസ്ഥ ,സർക്കാരിന്റെ പദ്ധതികൾ ചിലർ ഇല്ലാതാക്കി : കോവിഡ് വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചു ഉപ മുഖ്യമന്ത്രി അശ്വത് നാരായൺ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group