Home covid19 മുഖ്യമന്ത്രി ഇന്ന് ജന പ്രതിനിധികളുമായി നിർണായക കൂടികാഴ്ച നടത്തുന്നു ,പുതിയ മാർഗ നിർദ്ദേശങ്ങൾ കൊണ്ടുവന്നേക്കും:ബംഗളുരുവിൽ ഉള്ളവർ തിരിച്ചു പോകരുതെന്നും നിർദ്ദേശം

മുഖ്യമന്ത്രി ഇന്ന് ജന പ്രതിനിധികളുമായി നിർണായക കൂടികാഴ്ച നടത്തുന്നു ,പുതിയ മാർഗ നിർദ്ദേശങ്ങൾ കൊണ്ടുവന്നേക്കും:ബംഗളുരുവിൽ ഉള്ളവർ തിരിച്ചു പോകരുതെന്നും നിർദ്ദേശം

by admin

ബംഗളുരു : കോവിഡ് ബാധ ക്രമാതീതമായി കൂടുകയും നഗരത്തിലെ സ്ഥിതിഗതികൾ കൂടുതൽ അപകടത്തിലേക്കാവുകയും ചെയ്തതോടെ മുഖ്യമന്ത്രി ശ്രീ ബി എസ് യെദ്യൂരപ്പ ഇന്ന് ബംഗളുരുവിൽ മന്ത്രിമാരും ,എം എൽ എ – എം പി മറ്റു ജനപ്രതിനിധികളെയും ഉൾപ്പെടുത്തി നിർണായകമായ ചർച്ച നടത്തും .

കോവിഡ് പ്രതിരോധത്തിൽ സ്വീകരിക്കേണ്ടുന്ന പുതിയ മാർഗ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനെക്കുറിച്ചു തീരുമാനങ്ങൾ കൈകൊള്ളുന്നതിനു വേണ്ടിയാണു ചർച്ച .സംസ്ഥാനത്തു ഒക്ടോബറോടെ കോവിഡ്കൂടുതൽ വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായൺ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു . എന്നിരുന്നാലും 20000 ത്തോളം ആശുപത്രികൾ ബെഡുകൾ ഈ ആഴ്ചയിൽ തന്നെ തയ്‌യാകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു

bangalore malayali news portal join whatsapp group

ബംഗളുരുവിൽ നിന്നും തിരിച്ചു മറ്റു ജില്ലകളിലേക്കും ഗ്രാമങ്ങളിലേക്കും യാത്ര ചെയ്യുന്നവർ മറ്റു സ്ഥലങ്ങളിൽ കൂടി കോവിഡ് വ്യാപിപ്പിക്കുന്നു എന്ന വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തിൽ നിലവിൽ ബംഗളുരുവിൽ ഉള്ളവർ നഗരത്തിൽ തുടരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു .ആവശ്യമായ നടപടികൾ സർക്കാർ കൈകൊള്ളുന്നുണ്ട് ,അതുകൊണ്ട് അനാവശ്യ യാത്രകൾ കുറക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു .

ബി ടി എം ലേയൗട്ടിൽ സാമൂഹ്യ വ്യാപനമെന്നും ഒരു ദിവസം 45 കോവിഡ്കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നും വ്യാജ വാർത്ത:വിശദീകരണവുമായി എം എൽ എ രാമലിംഗ റെഡ്‌ഡി

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group