Home Featured സഹായിക്ക് കോവിഡ് , അപർട്മെന്റുകൾ മെറ്റൽ ഷീറ്റ് ഉപയോഗിച്ച് അടച്ചു ബിബിഎംപി :വിവാദമായതോടെ ഷീറ്റുകൾ അഴിച്ചു മാറ്റി

സഹായിക്ക് കോവിഡ് , അപർട്മെന്റുകൾ മെറ്റൽ ഷീറ്റ് ഉപയോഗിച്ച് അടച്ചു ബിബിഎംപി :വിവാദമായതോടെ ഷീറ്റുകൾ അഴിച്ചു മാറ്റി

by admin

ബംഗളുരു :വീട്ടു സഹായിക്ക് കോവിഡ് ബാധ സ്ഥിതീകരിച്ചതിനെ തുടർന്ന് ഒരു സ്ത്രീയും 2 കുട്ടികളുമുള്ള അപർട്മെന്റും തൊട്ടടുത്ത് വൃദ്ധ ദമ്പതികൾ താമസിക്കുന്ന അപ്പാർട്മെന്റും കൂടി മെറ്റൽ ഷീറ്റുകൾ ഉപയോഗിച്ച് സീൽ ചെയ്ത ബിബിഎംപി നടപടി സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വൻവിമർശനം എട്ടു വാങ്ങിയതോടെ ഷീറ്റുകൾ അഴിച്ചുമാറ്റി വിശദീകരണം നൽകി ബിബിഎംപി കമ്മീഷണർ .

ദോംലൂർ രങ്ക ഹൈട് സിലാണ് ‌ സംഭവം .അപർട്മെന്റുകളൊന്നിലെ സഹായിക്ക് കോവിഡ് സ്ഥിതീകരിച്ചതിന്റെ പിന്നാലെ ബിബിഎംപി അധികൃതർ സീൽ ചെയ്യുകയായിരുന്നു .

സോഷ്യൽ മീഡിയ ഉൾപ്പെടെ വിഷയം ചർച്ച ചെയ്യപ്പെടുകയും ബിബിഎംപി വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തതിനെ തുടർന്ന് വ്യാഴാഴ്ച ഷീറ്റുകൾ എടുത്തു മാറ്റി . വിഷയത്തിൽ വിശദീകരണം നൽകുകയും അധികൃതരുടെ നടപടിയിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു .

ഇന്ന് കർണാടകയിൽ അയ്യായിരം കടന്നു കോവിഡ് , മരണ സംഖ്യ 97 : ബംഗളൂരുവിൽ മാത്രം 2,207കേസുകൾ, മരണം 48 ,രോഗമുക്തി 2,071

  കോവിഡ് രോഗിയുടെ മരണം; കര്‍ണാടകയില്‍ കുടുംബാഗങ്ങള്‍ ആശുപത്രി ആംബുലന്‍സിന് തീയിട്ടു  

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group