Home covid19 ഞെട്ടിപ്പിക്കുന്ന കണക്കുകൾ ,ബംഗളുരുവിലെ 11,000 കോവിഡ് പോസിറ്റീവ് രോഗികൾ എവിടെ ? ഉത്തരമില്ലാതെ ബിബിഎംപി

ഞെട്ടിപ്പിക്കുന്ന കണക്കുകൾ ,ബംഗളുരുവിലെ 11,000 കോവിഡ് പോസിറ്റീവ് രോഗികൾ എവിടെ ? ഉത്തരമില്ലാതെ ബിബിഎംപി

by admin

ബംഗളുരു : ബംഗളുരുവിൽ ബിബിഎംപി പരിധിയിലുള്ള കോവിഡ് രോഗികളുടെ കണക്കുകൾ പരിശോധിച്ചപ്പോൾ 11,000 നും മുകളിൽ കോവിഡ് പോസിറ്റീവ് രോഗികൾ എവിടെയാണെന്നതിനെ കുറിച്ച് ബിബിഎംപി ക്കോ സർക്കാരിനോ ഒരു വിവരവുമില്ല . ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ടൈംസ് ഓഫ് ഇന്ത്യ നടത്തിയ അന്യോഷണത്തിൽ പുറത്തു വന്നിരിക്കുന്നത് ,

നഗരത്തിലുള്ള രോഗികളുടെ എണ്ണവും ,ആശുപത്രികളിലുള്ള ബെഡുകളുടെ എണ്ണവും പരിശോധിച്ച് ടൈംസ് ഓഫ് ഇന്ത്യ നടത്തിയ പഠനത്തിലാണ് ബിബിഎംപി യുടെ അനാസ്ഥ പുറത്തു വന്നിരിക്കുന്നത് . കോവിഡ് പ്രധിരോധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഭരണ സമിതിയുടെ വലിയ വീഴ്ചയാണത് . “കണക്കുകളിൽ ഭൂതം ഒളിച്ചിരിക്കുന്നു ” വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് മുതിർന്ന ഒരു ഐ എ എസ് ഉദ്യോഗസ്ഥൻ പറയുന്നു . പതിനായിരക്കണക്കിന് രോഗികൾ ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണത്തിൽ ഇല്ലാത്തതിനെ സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം പറയുന്നു .

വ്യാഴാഴ്ചത്തെ കോവിഡ് വാർ റൂം ബുള്ളറ്റിൻ പ്രകാരം 39,200 പേർക്കാണ് ബംഗളുരുവിൽ ഉള്ളത് .കോവിഡ് കെയർ സെന്ററുകളിൽ ഉൾപ്പെടെ 13,012 കിടക്കലാണ് രോഗികൾക്കായി നിലവിലുള്ളത് അതിൽ ബുധനാഴ്ചവരെ 6,498 കിടക്കകൾ മാത്രമാണ് ഉപയോഗത്തിൽ ഉള്ളത് അത് കൂടാതെ 10,319 രോഗികൾ വീടുകളിൽ ഐസൊലേഷനിലാണ് ഈ രണ്ടു കണക്കുകൾ കൂട്ടിയാൽ 16,817 രോഗികളാണ് സർക്കാരിന്റെ നിരീക്ഷണത്തിലുള്ളത് . ബുധനാഴ്ചത്തെ സജീവ കേസുകളുടെ എണ്ണം 27,969ആണെന്നിരിക്കെ ബാക്കി വരുന്ന 11,152 രോഗികൾ എവിടെയാണ് എന്നതാണ് ടൈംസ് ഓഫ് ഇന്ത്യ ചോദിക്കുന്നത് ?

“ബെഡുകളുമായിബദ്ധപ്പെട്ടുള്ള കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നതിലുള്ള കാലതാമസമാകാം അത്തരത്തിലുള്ള ഒരു പിശക് വരൻ കാരണം ,സർക്കാർ കണക്കുകൾ വിശദമായി പരിശോധിക്കും ” വിഷയവുമായി ബന്ധപ്പെട്ടു ഒരു മന്ത്രി നടത്തിയ പ്രതികരണമാണിത് .
“ഈ ചോദ്യത്തിന് ഇപ്പോൾ ഉത്തരം നക്കാൻ ബുദ്ധിമുട്ടുണ്ട് ” എന്ന് മറ്റൊരു മന്ത്രിയും പ്രതികരിച്ചു .6500 കോവിഡ് ബെഡുകൾ ഇപ്പോളും കാലിയായി കിടക്കുന്നു എന്ന് ബിബിഎംപി അവകാശപ്പെടുന്നു .

കോവിഡ് കണക്കുകൾ ക്രോഡീകരിക്കുന്ന ഒരു ഉദ്യോഗസ്ഥനും ഇതേ ചോദ്യമാണ് ഉന്നയിക്കുന്നത് “ദിവസങ്ങളായി ഈ ചോദ്യം അലട്ടിക്കൊണ്ടിരിക്കുകയാണ് .ഇത്രയും രോഗികൾ എവിടെയാണ് ” ഇതിന്റെ കൂടെ 2,100 രോഗികൾ കോവിഡ് കെയർ സെന്ററുകളിൽ ചികിത്സയിലാണെന്നിരിക്കട്ടെ അപ്പോളും ബാക്കിയുള്ളവർ എവിടെ എന്നാണ് അവരുടെ ചോദ്യം .

ഇന്ന് കർണാടകയിൽ അയ്യായിരം കടന്നു കോവിഡ് , മരണ സംഖ്യ 97 : ബംഗളൂരുവിൽ മാത്രം 2,207കേസുകൾ, മരണം 48 ,രോഗമുക്തി 2,071 

“20 % രോഗികൾ സ്വകാര്യ ആശുപത്രികളിലാണ് .അവരുടെ കണക്കുകൾ സ്ഥിതീകരിക്കേണ്ടതുണ്ട് ,ബാക്കിയുള്ള 80 % രോഗികളിൽ കൂടുതൽ പേരും തെറ്റായ മൊബൈൽ നമ്പറുകളും അഡ്രസ്സുമാണ് നൽകിയിട്ടുള്ളത് .പോലീസിന്റെ സഹായത്തോടെ ഞങ്ങൾ അത് കണ്ടുപിടിച്ചു കൊണ്ടിരിക്കുകയാണ് .2 ദിവസത്തിനുള്ളിൽ ഞങ്ങൾ വ്യക്തമായ കണക്കുകൾ പുറത്തു വിടും ” ബിബിഎംപി കോവിഡ് വാർ റൂം ചുമതലയുള്ള ഹെഫ്‌സിബ റാണി കോരളപാടി IAS പറയുന്നു .

കോവിഡ് പ്രധിരോധ ചുമതലയുള്ള മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ വിഷയത്തിൽ പ്രതികരിച്ചു , “ഒരുപാട് രോഗികൾ സ്വകാര്യ കോവിഡ് കെയർ സെന്ററുകളിൽ ചികിത്സയിൽ ഉണ്ട് . അത്തരം വിവരങ്ങൾ സർക്കാരിന്റെ കണക്കുകൾ ഉൾപ്പെടുത്താനുള്ള നടപടികൾ ഉടനെ സ്വീകരിക്കും ”

സഹായിക്ക് കോവിഡ് , അപർട്മെന്റുകൾ മെറ്റൽ ഷീറ്റ് ഉപയോഗിച്ച് അടച്ചു ബിബിഎംപി :വിവാദമായതോടെ ഷീറ്റുകൾ അഴിച്ചു മാറ്റി

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group