ബെൽഗാം : കൊവിഡ് ഭീതിയെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും കൈയ്യൊഴിഞ്ഞതോടെ ഭര്‍ത്താവിന്റെ മൃതദേഹം സ്വയം ശ്മശാനത്തിലെത്തിച്ച് ഭാര്യ. കൊവിഡ് മൂലമാണ് മരിച്ചതെന്ന് ആരോപിച്ചാണ് ബന്ധുക്കള്‍ മൃതദേഹം ശ്മശാനത്തിലെത്തിക്കാന്‍ തയ്യാറാകാതിരുന്നത്. മറ്റൊരു മാര്‍ഗവും ലഭിക്കാതെ വന്നതോടെ ഭര്‍ത്താവിന്റെ മൃതദേഹം ഉന്തുവണ്ടിയിലാക്കി മക്കള്‍ക്കൊപ്പം ശ്മശാനത്തില്‍ എത്തിക്കുകയായിരുന്നു.
ബെൽഗാം ജില്ലയിലെ അതാണിയിലാണ് സംഭവം. അതാണിയില് ചെരുപ്പുകുത്തിയായ സദാശിവ് ഹിരട്ടിയുടെ (55) മൃതദേഹമാണ് ഭാര്യ ഉന്തുവണ്ടിയില്‍ ശ്മശാനത്തിലെത്തിച്ചത്. ബുധനാഴ്ചയാണ് സദാശിവ് മരിച്ചത്.
ഈ സമയം ഭാര്യയും മക്കളും ബന്ധുവീട്ടില്‍ പോയിരുന്നു. പിറ്റേന്ന് ഭാര്യ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സദാശിവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചത് കൊവിഡിനെ തുടര്‍ന്നാണെന്ന് സംശയിച്ച് അയല്‍വാസികളും ബന്ധുക്കളും സഹായിക്കാന്‍ കൂട്ടാക്കാതെ വീടുകളിലേക്ക് മടങ്ങി.
തുടര്‍ന്ന് ഭാര്യയും മക്കളും ചേര്‍ന്ന് മൃതദേഹം ഉന്തുവണ്ടിയില്‍ കയറ്റി ശ്മശാനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവം വിവാദമായി.
സദാശിവ് ഹിരട്ടിക്ക് നേരത്തെ തന്നെ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സംശയിക്കുന്നത്.
ബിബിഎംപി കമ്മീഷണറെ സ്ഥലം മാറ്റി പഴയ കമ്മീഷണറെ തിരിച്ചു കൊണ്ടുവന്നു : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വന്ന ഏകോപനമില്ലായ്മ കാരണം എന്ന് സൂചന
- കേരളത്തിൽ ഇന്ന് 593 പേര്‍ക്ക് കോവിഡ്,364 പേര്‍ക്ക് സമ്പർക്കത്തിലൂടെ ; 204 പേര്‍ക്ക് രോഗമുക്തി
- രാജ്യത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്
- ജീവനക്കാര്‍ക്ക് വീണ്ടും ആശ്വാസവുമായി ആമസോണ്‍: വര്‍ക്ക് ഫ്രം ഹോം കാലാവധി 2021 ജനുവരി വരെ നീട്ടി
- വന്നവര്‍ക്ക് വീണ്ടും വരുമോ കോവിഡ്?
- 160 കിടക്കകൾ സൗകര്യമുള്ള കോവിഡ് ചികിത്സ സെന്റർ എച്.എ,എൽ. ക്യാമ്പസിൽ തയ്യാറായി
- ഡ്രൈവർക്കു കോവിഡ്:ബംഗളുരു സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു ക്വാറന്റൈനിൽ
- പാലത്തായി പീഡനം: പ്രതിക്ക് ജാമ്യം കിട്ടി
- ബംഗളൂരുവില്‍ ലോക്ഡൗണ്‍ നീട്ടില്ലെന്ന് യെദിയൂരപ്പ
- ബാംഗ്ലൂർ ലോക്ക്ഡൗൺ: നാളെ മുതൽ ബാംഗ്ലൂരിൽ ബസുകളും ഓടില്ല
- ലോക്കഡൗൺ ഭയം : ബംഗളുരുവിൽ നിന്ന് കൂട്ട പലായനം
- ഇന്ത്യയുടെ ഡിജിറ്റൽ രംഗത്തിന് ആവേശം: 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ
- കോവിഡ് രോഗികള്‍ക്ക് പ്രതീക്ഷ :സിപ്ല മരുന്ന് ഉത്പ്പാദനം തുടങ്ങി
- കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്