Home Featured ഇലക്ട്രോണിക് സിറ്റി ഫ്ലൈ ഓവറിൽ മരണപ്പാച്ചിൽ ; യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ഇലക്ട്രോണിക് സിറ്റി ഫ്ലൈ ഓവറിൽ മരണപ്പാച്ചിൽ ; യുവാവിന് കിട്ടിയത് എട്ടിന്റെ പണി

by admin

ബംഗളൂരൂ: ഫ്‌ളൈ ഓവറിലൂടെ 299 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചുപാഞ്ഞ ബൈക്ക് യാത്രക്കാരന് എട്ടിന്റെ പണി കൊടുത്ത് പോലീസ്. ബംഗളൂരൂവിലെ ഇലക്ട്രോണിക് സിറ്റി ഫ്‌ളൈ ഓവറിലാണ് സംഭവം.

299 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ച 1000 സിസി യമഹ ആര്‍ 1 ബൈക്കിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായതിന് പിന്നാലെയാണ് പോലീസ് നടപടി. ബൈക്ക് ഓടിച്ചയാള്‍ തന്നെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഓടിച്ചയാളെ പോലീസ് കണ്ടെത്തി. മുനിയപ്പ (29) എന്നയാളാണ് അപകടകരമായ രീതിയില്‍ വാഹനമോടിച്ചതെന്ന് പോലീസ് കണ്ടെത്തുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കി 300 കിലോമീറ്ററോളം വേഗതയില്‍ വാഹനമോടിച്ച ഡ്രൈവറേയും വാഹനത്തേയും പിടികൂടിയതായി വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് ബെംഗളൂരു ജോയിന്റ് പോലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.

10 കിലോമീറ്ററോളം ദൂരമുള്ള ഇ-സിറ്റി ഫ്‌ളൈ ഓവറിലൂടെയാണ് സാഹസികമായ രീതിയില്‍ ഇയാള്‍ ബൈക്കോടിച്ചത്. റോഡിലുള്ള മറ്റ് വാഹനങ്ങളെ 299 കിലോമീറ്ററിലേറെ വേഗതയില്‍ അപകടകരമായ രീതിയില്‍ ബൈക്ക് മറികടക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. സുരക്ഷിതമായി വണ്ടിയോടിക്കുക എന്ന അടിക്കുറിപ്പോടെ ബംഗളൂരു ട്രാഫിക് പോലീസും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

കർണാടകയിൽ ഇന്ന് 4,764 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 55 : ബംഗളൂരുവിൽ മാത്രം 2,050 കേസുകൾ, മരണം 15,രോഗമുക്തി 1,780

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group