Home Featured കര്‍ണാടകയില്‍ വീണ്ടും മഴ കനക്കുന്നു

കര്‍ണാടകയില്‍ വീണ്ടും മഴ കനക്കുന്നു

by admin

കര്‍ണാടകയില്‍ വീണ്ടും മഴ കനക്കുന്നുവെന്ന് റിപോര്‍ട്ടുകള്‍.സംസ്ഥാനത്തെ എട്ടുജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.ഇന്ന് മുതല്‍ രണ്ടുദിവസത്തേക്ക് വടക്കന്‍ കര്‍ണാടകയില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.

അടുത്ത അഞ്ചുദിവസം, സംസ്ഥാനത്തുടനീളം മഴ തുടരുമെും മുന്നറിയിപ്പുണ്ട്. ബാഗല്‍കോട്ട്, ബിദര്‍, ഗദഗ്, കലബുറഗി, കൊപ്പല്‍, റായ്ച്ചൂര്‍, വിജയപുര, യാദ്ഗിര്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെല്ലാരി, ചിക്കമംഗളൂരു, ശിവമോഗ, വിജയനഗര്‍, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ധാര്‍വാഡ്, ഹാവേരി, ബാംഗ്ലൂര്‍ റൂറല്‍, ബാംഗ്ലൂര്‍ സിറ്റി, ചാമരാജനഗര്‍, ചിക്കബള്ളാപൂര്‍, മൈസൂര്‍, രാമഗുഡ, മന്‍സന്‍ഗരെ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

28 നായ്ക്കള്‍, ഒരു വലിയ ഹൃദയം’: ഇത് ബെംഗളൂരു ആര്‍ ടി നഗറിലെ ‘ഡോഗ് ലവര്‍ ആൻ്റി

ബേംഗളൂരുവിലെ ആർ ടി നഗറിലെ താരമാണ് “ഡോഗ് ലവർ ആന്റി”. 28 ഗോള്‍ഡൻ റിട്രീവര്‍ നായ്ക്കളെ കൂട്ടി നടന്ന് പോകുന്ന മധ്യവയസ്കയായ സ്ത്രീയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്.വീഡിയോ വൈറലായതിന് പിന്നാലെയാണ് ഡോഗ് ലവര്‍ ആൻ്റി എന്ന പേര് സോഷ്യല്‍ മീഡിയ നല്‍കിയത്.’28 നായ്ക്കള്‍, ഒരു വലിയ ഹൃദയം. ആർ ടി നഗറിലെ ഡോഗ് ലവർ ആൻ്റിയെ കാണാം’ എന്ന ക്യാപ്ഷനോടുകൂടിയാണ് വീഡിയോ പ്രചരിക്കുന്നത്. ഗോള്‍ഡൻ റിട്രീവര്‍ ഇനത്തില്‍പ്പെട്ട 28 നായ്ക്കളോടൊപ്പം നടന്നു പോകുന്ന മധ്യവയസ്കയായ സ്ത്രീയെ വീഡിയോയില്‍ കാണാൻ സാധിക്കുന്നു.

ഇന്നത്തെ ജീവിതത്തില്‍ വിശ്വസ്തരായ സുഹൃത്തുക്കള്‍ അപൂർവമാണ്. എന്നാല്‍ ചിലപ്പോള്‍ സ്നേഹവും വിശ്വസ്തതയും നാല് കാലുകളിലായെത്തുമെന്ന് വീഡിയോയില്‍ പറയുന്നു. വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. നിരവധി പേരാണ് സ്നേഹം കമൻ്റുകളായി രേഖപ്പെടുത്തിയത്.അവര്‍ നായ്ക്കള്‍ക്കൊപ്പം റോഡിലൂടെ നടന്നുപോകുന്നത് കണ്ടിട്ടുണ്ടെന്ന് ചിലര്‍ പറഞ്ഞു. അവരോടൊപ്പം നായ്ക്കള്‍ നടന്നുപോകുന്നത് വളരെ അനുസരണയോടെയാണെന്നും അതീവ സുന്ദരമാണ് ആ കാ‍ഴ്ചയെന്നും കമൻ്റില്‍ ഓരോ ആളുകള്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group