Home കേരളം ബെംഗളൂരു–കൊട്ടാരക്കര കെഎസ്ആർടിസി സ്ലീപ്പർ ബസ് സർവീസ് തുടങ്ങി

ബെംഗളൂരു–കൊട്ടാരക്കര കെഎസ്ആർടിസി സ്ലീപ്പർ ബസ് സർവീസ് തുടങ്ങി

by admin

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കൊട്ടാരക്കരയ്ക്ക് കേരള ആർടിസിയുടെ സ്ലീപ്പർ ബസ് സർവീസ് തുടങ്ങി. കൂടുതൽ യാത്രക്കാരുള്ള ദിവസങ്ങളിലാണ് ഈ ബസ് സർവീസ് നടത്തുകയെന്ന് ബെംഗളൂരു ഡിപ്പോ അധികൃതർ പറഞ്ഞു.

2,210 രൂപയാണ് ടിക്കറ്റ് നിരക്ക്. എസി മൾട്ടി ആക്സിൽ ബസാണ്.വൈകിട്ട് 5.45-ന് ബസ് ബെംഗളൂരു സാറ്റലൈറ്റ് ഡിപ്പോയിൽനിന്ന് പുറപ്പെടും.

ഓണത്തോടനുബന്ധിച്ചുള്ള പ്രത്യേക സർവീസുകളായി സെപ്റ്റംബർ രണ്ടു മുതൽ സർവീസ് നടത്തും.പിന്നീട് ദിവസേനയുള്ള സർവീസായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡിപ്പോയിൽനിന്നും അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group