Home Featured ബെംഗളൂരു : വിവാഹത്തിന് നിര്‍ബന്ധിച്ചതിനാല്‍ അരുംകൊല, പാതി കത്തി, നഗ്നമായ നിലയില്‍ മൃതദേഹം; പ്രതി പിടിയില്‍

ബെംഗളൂരു : വിവാഹത്തിന് നിര്‍ബന്ധിച്ചതിനാല്‍ അരുംകൊല, പാതി കത്തി, നഗ്നമായ നിലയില്‍ മൃതദേഹം; പ്രതി പിടിയില്‍

by admin

കർണാടകയിലെ ചിത്രദുർഗ കൊലപാതകത്തില്‍ പ്രതി ചേതൻ പിടിയില്‍. ഇരുപതുകാരിയെ കൊലപ്പെടുത്തി പെട്രൊളൊഴിച്ച്‌ കത്തിച്ച കേസിലെ പ്രതിയാണ് പിടിയിലായിരിക്കുന്നത്.ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.തിരിച്ചറിയാതിരിക്കാൻ പെട്രോളൊഴിച്ച്‌ കത്തിച്ചു. വിവാഹം കഴിക്കാൻ സമ്മ‍‍ർദം ചെലുത്തിയതിനാല്‍ കൊലപ്പെടുത്തിയതെന്നും പെണ്‍കുട്ടിയുമായി 2 വർഷത്തെ അടുപ്പമുണ്ടെന്നും പ്രതി ചേതൻ പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്.

ഇരുപതുകാരി ഇതിനിടെ മറ്റൊരാളുമായി പ്രണയത്തിലായി.ഗ‍ർഭിണിയായപ്പോള്‍ ബന്ധുക്കള്‍ വിവാഹം കഴിക്കാൻ നിർബന്ധിച്ചെന്നും പ്രതി. ദേശീയപാതയോരത്താണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പാതി കത്തി, നഗ്നമായ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.ഓഗസ്റ്റ് 14ന് വിദ്യാർഥിനി ഹോസ്റ്റലില്‍ അവധി അപേക്ഷ നല്‍കിയിരുന്നു. അതിനു ശേഷം വര്‍ഷിതയെ ആരും കണ്ടിട്ടില്ല, മൊബൈല്‍ഫോണ്‍ ആ സമയം മുതല്‍ സ്വിച്ച്‌ഡ് ഓഫ് ആയിരുന്നുവെന്നും പൊലീസ് പറയുന്നു.

മകളെ കാണാനില്ലെന്ന പരാതി നല്‍കാൻ മാതാപിതാക്കള്‍ തീരുമാനിച്ചതിനു പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയെന്ന വിവരമറിഞ്ഞത്. തിപ്പേസ്വാമി-ജ്യോതി ദമ്ബതികളുടെ മകളാണ് വര്‍ഷിത. തുടർന്ന് മൃതദേഹം തിരിച്ചറിയുന്നതിനായി മാതാപിതാക്കളെ ജില്ലാ ആശുപത്രിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group