Home Featured സ്റ്റാർട്ട് അപ്പുകളുടെ എണ്ണത്തിൽ കർണാടകത്തിന് രണ്ടാം സ്ഥാനം

സ്റ്റാർട്ട് അപ്പുകളുടെ എണ്ണത്തിൽ കർണാടകത്തിന് രണ്ടാം സ്ഥാനം

by admin

ബെംഗളൂരു : പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിപ്രകാരം രജിസ്റ്റർ ചെയ്‌തിരിക്കുന്ന സ്റ്റാർട്ട് അപ്പുകളുടെ എണ്ണത്തിൽ കർണാടകത്തിന് രാജ്യത്ത് രണ്ടാം സ്ഥാനം. സംസ്ഥാനത്ത്നിന്ന് 20,004 സ്റ്റാർട്ട് അപ്പുകളാണ് കേന്ദ്ര സർക്കാരിന്റെ ഭാരത് സ്റ്റാർട്ട്അപ്പ് നോളജ് ആക്സസ് രജിസ്ട്രി (ഭാസ്കർ) പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഒന്നാം സ്ഥാനം മഹാരാഷ്ട്രയ്ക്കാണ്. ഇവിടെനിന്ന് 33,845 സ്റ്റാർട്ട് അപ്പുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്നാം സ്ഥാനത്തുള്ള ഉത്തർപ്രദേശിൽ 19,382 സ്റ്റാർട്ട് അപ്പുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഡൽഹി (18,972), ഗുജറാത്ത് (17,370) സംസ്ഥാനങ്ങളാണ് നാലും അഞ്ചും സ്ഥാനത്ത്. ഏറ്റവും കുറവ് ലക്ഷദ്വീപിലാണ്. ഇവിടെ അഞ്ച് സ്റ്റാർട്ട് അപ്പുകളാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.

ടോള്‍ പ്ലാസ ജീവനക്കാര്‍ സൈനികനെ മര്‍ദിച്ചു; ടോള്‍ ഏജൻസിക്ക് 20 ലക്ഷം രൂപ പിഴയിട്ട് നഹ്യായ്

മീററ്റിലെ ഭൂനി ടോള്‍ പ്ലാസയില്‍ ടോള്‍ ജീവനക്കാർ സൈനികനെ മർദ്ദിച്ച സംഭവത്തില്‍, ടോള്‍ ഏജൻസിക്ക് ദേശീയപാത അതോറിറ്റി 20 ലക്ഷം രൂപ പിഴ ചുമത്തി.ദേശീയപാത അതോറിറ്റി തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് പിഴ ചുമത്തിയതായി വ്യക്തമാക്കിയത്.ടോള്‍ പിരിക്കുന്ന സ്ഥാപനത്തെ വിലക്കാനും ഭാവിയില്‍ ടോള്‍ പ്ലാസ ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കരിമ്ബട്ടികയില്‍ പെടുത്താനുമുള്ള നടപടികള്‍ ആരംഭിച്ചതായും ദേശീയപാത അതോറിറ്റി അറിയിച്ചു.’

2025 ഓഗസ്റ്റ് 17-ന് ദേശീയപാത-709എയിലെ മീററ്റ്-കർണാല്‍ പാതയിലുള്ള ഭൂനി ടോള്‍ പ്ലാസയില്‍, സൈനികനും ടോള്‍ ജീവനക്കാരനും തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയില്‍ കലാശിക്കുകയും സൈനികനോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ കർശന നടപടി സ്വീകരിച്ചു’ ദേശീയപാത അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.ഗോത്ക ഗ്രാമവാസിയായ കപില്‍ എന്ന സൈനികൻ അവധി കഴിഞ്ഞ് ജോലിയില്‍ തിരികെ പ്രവേശിക്കാൻ പോകുമ്ബോഴായിരുന്നു സംഭവം നടന്നത്.’

സാഹചര്യം കൈകാര്യം ചെയ്യുന്നതിലും ജീവനക്കാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിലും ഏജൻസി പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ ഗുരുതരമായ കരാർ ലംഘനം കണക്കിലെടുത്ത്, ടോള്‍ പിരിക്കുന്ന ഏജൻസി ഉടമ ധരം സിങ്ങിന് 20 ലക്ഷം രൂപ പിഴ ചുമത്തി’ദേശീയപാത അതോറിറ്റി അറിയിച്ചു.വിഷയത്തില്‍ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ടോള്‍ പ്ലാസ ജീവനക്കാരുടെ ഇത്തരം പെരുമാറ്റത്തെ ശക്തമായി അപലപിക്കുന്നുവെന്നും ദേശീയ പാതകളില്‍ സുരക്ഷിതവും തടസ്സരഹിതവുമായ യാത്ര ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും എൻഎച്ച്‌എഐ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group