Home Featured നടൻ വിഷ്‌ണുവർധന് കെങ്കേരിയിൽ സ്മാരകം വരുന്നു

നടൻ വിഷ്‌ണുവർധന് കെങ്കേരിയിൽ സ്മാരകം വരുന്നു

by admin

ബെംഗളൂരു : തെന്നിന്ത്യൻ സിനിമയിലെ പ്രിയനടനായിരുന്ന വിഷ്‌ണുവർധന് കെങ്കേരിയിൽ സ്മാരകം വരുന്നു. നടൻ കിച്ച സുദീപാണ് സ്മാരകത്തിനായി ഭൂമി വാങ്ങിയത്. അരയേക്കർ സ്ഥലത്ത് ലൈബ്രറിയും ഗാലറിയും ഉൾപ്പെടെയുള്ള സ്മാരകംവരും. വിഷ്‌ണുവർധന്റെ 25 അടി ഉയരമുള്ള പ്രതിമയും സ്ഥാപിക്കും.വിഷ്ണുവർധൻ്റെ 75-ാം ജന്മദിനമായ സെപ്റ്റംബർ 18-ന് സ്മ‌ാരകത്തിന്റെ ശിലാസ്ഥാപനം നടക്കും. പദ്ധതിയുടെ രൂപരേഖ സെപ്റ്റംബർ രണ്ടിന് കിച്ച സുദീപ് പ്രകാശനം ചെയ്യും.

വിഷ്ണുവർധനന്റെ വലിയ ആരാധകനാണ് കിച്ച സുദീപ്. ‘ദർശന കേന്ദ്ര’ എന്ന പേരിലായിരിക്കും സ്മാരക നിർമാണം. കന്നഡക്കുപുറമെ മലയാളം, തെലുഗു, തമിഴ്, ഹിന്ദി സിനിമകളിലും ഒട്ടേറെ സിനിമകളിൽ വേഷമിട്ട വിഷ്ണു‌വർധൻ 2009-ൽ അൻപത്തൊമ്പതാം വയസ്സിലാണ് അന്തരിച്ചത്.മൈസൂരുവാണ് അദ്ദേഹത്തിന്റെ ജന്മനാട്.

നിമിഷ പ്രിയ: പണപ്പിരിവ് വാര്‍ത്ത വ്യാജമെന്ന് കേന്ദ്രം

നിമിഷ പ്രിയയുടെ മോചനത്തിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവനകള്‍ ആവശ്യപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളില്‍ വരുന്നത് വ്യാജ പ്രചാരണമാണെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ കീഴിലുള്ള ഫാക്‌ട് ചെക്ക് വിഭാഗം വ്യക്തമാക്കി.നിമിഷപ്രിയയുടെ മോചനത്തിന് 8.3 കോടി രൂപ ആവശ്യമുണ്ടെന്നും സർക്കാർ നിർദ്ദേശിച്ച അക്കൗണ്ടിലേക്ക് സംഭാവന ചെയ്യണമെന്നും പൊതുപ്രവർത്തകൻ ഡോ.കെ.എ. പോളിന്റെ പേരിലാണ് വ്യാജ പ്രചാരണം നടന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group