Home Featured കര്‍ണാടക പൊലീസ് റിപ്പോര്‍ട്ട് വൈകുന്നു; മഅദനിയുടെ യാത്രയില്‍ തീരുമാനമായില്ല

കര്‍ണാടക പൊലീസ് റിപ്പോര്‍ട്ട് വൈകുന്നു; മഅദനിയുടെ യാത്രയില്‍ തീരുമാനമായില്ല

by admin

കൊല്ലം: ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ച പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ യാത്രയില്‍ തീരുമാനമായില്ല. കര്‍ണാടക പൊലീസ് ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നതാണ് യാത്ര വൈകാന്‍ കാരണം. വ്യാഴാഴ്ച്ച കര്‍ണാടക പൊലീസ് കേരളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

സുരക്ഷാപരിശോധനയുടെ ഭാഗമായി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊല്ലത്തെ വീട്ടിലെത്തി പരിശോധന നടത്തിയത്. രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനാല്‍ വിദഗ്ധ ചികിത്സ തേടേണ്ടതുളളതിനാലാണ് ബെംഗളൂരുവിലെ വീട് വിട്ട് കേരളത്തിലേക്ക് പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅ്ദനി സുപ്രിംകോടതിയെ സമീപിച്ചത്. സുപ്രീം കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയതോടെയാണ് ബെംഗളൂരുവില്‍ കഴിയുന്ന മഅദനി കേരളത്തിലേക്ക് എത്തുന്നത്.

ആരോഗ്യ നില മോശമായ പിതാവിനെ സന്ദര്‍ശിക്കാനും, വൃക്ക തകരാറിലായതിനാല്‍ വിദഗ്ധ ചികിത്സ തേടാനുമാണ് മഅദനി കേരളത്തിലെത്തുന്നത്. കര്‍ണാടക പൊലീസിന് പുറമെ കേരളാ പൊലീസും മഅദനിക്ക് സുരക്ഷ ഒരുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. യാത്ര മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് മഅദനിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.

രാഹുലിന്റെ റോഡ് ഷോ ഇന്ന് കര്‍ണാടകയില്‍; ബസവ ജയന്തിയില്‍ പങ്കെടുക്കും

ബാംഗളുരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കര്‍ണാടകയില്‍ ബസവ ജയന്തി ആഘോഷത്തില്‍ പങ്കെടുക്കും. ബഗല്‍കോട്ടെ, വിജയ്പൂര്‍ ജില്ലകളിലാണ് രാഹുലെത്തുക. നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കര്‍ണാടകയില്‍ ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്നത്തെ സന്ദര്‍ശനത്തെ വിലയിരുത്താം.രാവിലെ ഹൂബ്ലിയിലെത്തുന്ന രാഹുല്‍ ബഗല്‍കോട്ടയിലെ കൂടല്‍സംഗമയില്‍ ഹോലികോപ്റ്ററില്‍ ഇറങ്ങും. അവിടെ കൂടല്‍സംഗമ ക്ഷേത്രവും ബസവന്നാസിന്റെ യുണിറ്റി ഹാളും സന്ദര്‍ശിക്കും. കുടലസംഗമത്തിലെ ബസവ മണ്ഡപത്തില്‍ നടക്കുന്ന ബസവ ജയന്തി പരിപാടിയിലും തുടര്‍ന്ന് ദാസോഹഭവനില്‍ നടക്കുന്ന പ്രസാദ ദാനത്തിലും അദ്ദേഹം പങ്കെടുക്കും.

You may also like

error: Content is protected !!
Join Our WhatsApp Group