Home Featured പ്രധാനമന്ത്രിയുടെ കര്‍ണാടക സന്ദര്‍ശനത്തിന് ചെലവഴിച്ചത് 36.43 കോടി

പ്രധാനമന്ത്രിയുടെ കര്‍ണാടക സന്ദര്‍ശനത്തിന് ചെലവഴിച്ചത് 36.43 കോടി

by admin

ബംഗളൂരു: കഴിഞ്ഞ ഫെബ്രുവരി 27ന് ശിവമൊഗ്ഗ, ബെളഗാവി എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടികളുടെ ഒരുക്കത്തിന് കര്‍ണാടക സര്‍ക്കാര്‍ ചെലവിട്ടത് 36.43 കോടി രൂപ.

ശിവമൊഗ്ഗ വിമാനത്താവള ഉദ്ഘാടനവുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ക്കായി 21.06 കോടിയാണ് ചെലവാക്കിയത്. ഇതില്‍ 4.25 കോടി രൂപ പരിപാടിയില്‍ പങ്കെടുക്കാന്‍ ആളുകളെ കൊണ്ടുവരാന്‍ ഗതാഗത സംവിധാനം ഏര്‍പ്പെടുത്തിയതിന്റെ ചെലവാണ്. പിന്നീട് ബെളഗാവിയിലെത്തിയ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ടാബ്ലോ അവതരണത്തിനും മറ്റുമായി 30 കിലോമീറ്റര്‍ ബാരിക്കേഡ് നിര്‍മിക്കാന്‍ മാത്രം 1.98 കോടി രൂപ ചെലവായി. പിന്നീട് പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ പതിമൂന്നാം ഇന്‍സ്റ്റാള്‍മെന്റ് വിതരണത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ സജ്ജീകരണത്തിന് 13.39 കോടിയും ചെലവിട്ടു.

കിച്ച സുദീപിന്റെ സിനിമകള്‍ വിലക്കില്ല -തെരഞ്ഞെടുപ്പ് കമീഷന്‍

ബംഗളൂരു: ബി.ജെ.പിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് അറിയിച്ച കന്നട നടന്‍ കിച്ച സുദീപിന്റെ സിനിമകളും പരസ്യചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നതിന് നിയന്ത്രണമില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നടന്മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മാത്രമെ നിയന്ത്രണം ഏര്‍പ്പെടുത്താനാകൂ.

ദൂരദര്‍ശനില്‍ പൊതുജനങ്ങളുടെ പണം കൊണ്ട് തെരഞ്ഞെടുപ്പ് കാമ്ബയിന്‍ നടത്തുകയാണെങ്കിലും അത് തടയും. എന്നാല്‍ കിച്ച സുദീപിന്റെ കാര്യത്തില്‍ ഇവ ബാധകമല്ല.

ബി.ജെ.പിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന് ഏപ്രില്‍ അഞ്ചിന് സുദീപ് അറിയിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ സിനിമകള്‍, ഷോകള്‍, പരസ്യചിത്രങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ജെ.ഡി.എസ് അടക്കമുള്ളവര്‍ കമീഷന് പരാതി നല്‍കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group