Home Featured എ.ഐ.കെ.എം.സി.സി ഇഫ്താർ സംഗമം

എ.ഐ.കെ.എം.സി.സി ഇഫ്താർ സംഗമം

by admin

ബെംഗളൂരു : എ.ഐ.കെ.എം.സി.സി. തുമകൂരു ജില്ലാ കമ്മറ്റി ഇഫ്താർ സംഗമം നടത്തി. ഹിരേമഠ് മഠാധിപതി ശിവാനന്ദ ശിവാചാര്യ സ്വാമി ഉദ്ഘാടനംചെയ്തു. സാമുദായിക സൗഹാർദം ഊട്ടിയുറപ്പിക്കാൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹനീഫ് കുഞ്ചാർ അധ്യക്ഷതവഹിച്ചു. 500 കുടുംബങ്ങൾക്കുള്ള റംസാൻ കിറ്റ് വിതരണോദ്ഘാടനം എ.ഐ.കെ.എം.സി.സി. ദേശീയ പ്രസിഡന്റ് എം.കെ. നൗഷാദ് നിർവഹിച്ചു. ഷറഫുദ്ദീൻ ഹുദവി ആനമങ്ങാട് റംസാൻ പ്രഭാഷണം നടത്തി. ബഷീർ കുഞ്ചാർ, ജോയ്ക്കുട്ടി, കെ.എം. അബ്ദുൾഖാദർ ഹാജി, എം.എ. ഹാരിസ്, മുനീർ അഹമ്മദ്, ജലീൽ, എം.എ. ജലീൽ, മുജീബ്, ഹുസൈൻ എന്നിവർ സംസാരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group