Home Featured ‘ഞങ്ങൾ ലൗവേഴ്സാ..’; ജയിലിനകത്ത് ആടിപ്പാടി രസിച്ച് ഏയ്ഞ്ചലീനയും റിനോഷും

‘ഞങ്ങൾ ലൗവേഴ്സാ..’; ജയിലിനകത്ത് ആടിപ്പാടി രസിച്ച് ഏയ്ഞ്ചലീനയും റിനോഷും

by admin

ബി​ഗ് ബോസ് സീസണുകളിലെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ് മത്സരാർത്ഥികളുടെ ജയിൽ വാസം. ഓരോ ആഴ്ചയിലെയും പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ജയിലിലേക്ക് പേകേണ്ടവരെ തെരഞ്ഞെടുക്കുന്നത്. വീക്കിലി ടാസ്കുകളിലും മറ്റ് ആക്ടിവിറ്റികളിലും മോശം പ്രകടനം കാഴ്ചവയ്ക്കുന്നവരെ, മത്സരാർത്ഥികളുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ തെര‍ഞ്ഞെടുക്കും. അവരാണ് ആ ആഴ്ചയിൽ ജയിലിലേക്ക് പോകുക. ഇന്നിതാ ബി​ഗ് ബോസ് സീസൺ അഞ്ചിന്റെ ആദ്യ ജയിൽ വാസം ലഭിച്ചിരിക്കുന്നത് ഏയ്ഞ്ചലീനയ്ക്കും റിനോഷിനും ആണ്. 

ക്യാപ്റ്റനായ അഖിൽ മാരാർ ആണ് ഏയ്ഞ്ചലീനയെയും റിനോഷിനെയും ജയിലിന് ഉള്ളിലാക്കി ലോക്ക് ചെയ്തത്. ഒപ്പം മറ്റ് മത്സരാർത്ഥികളും ഉണ്ടായിരുന്നു. ആദ്യമായി ജയിലിനകത്ത് എത്തിയ ഇരുവരും ആടിപ്പാടി രസിക്കുന്ന കാഴ്ചയ്ക്കാണ് പിന്നീട് ബി​ഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. ഏയ്ഞ്ചലീനയുടെ തമിഴ് പാട്ടിനൊത്ത് റിനോഷും ചുവടുവച്ചു. 

വന്‍മതില്‍ എന്നായിരുന്നു ഇത്തവണത്തെ വീക്കിലി ടാസ്ക്. മറ്റെല്ലാ മത്സരാര്‍ഥികളും ടാസ്ക് നിര്‍ദേശപ്രകാരമുള്ള കട്ടകള്‍ സ്വന്തമാക്കാന്‍ ആഞ്ഞ് പരിശ്രമിച്ചിരുന്ന സമയത്ത് റിനോഷ് അതിലൊന്നും ഉള്‍പ്പെടാതെ മാറി നില്‍ക്കുകയായിരുന്നു. റിനോഷിന്‍റെ മനോഭാവം കണ്ട് ബിഗ് ബോസ് തന്നെ ഇടയ്ക്ക് താക്കീതും നൽകിയിരുന്നു. പിന്നീട് റിനോഷ് മത്സരത്തിലേക്ക് എത്തിയെങ്കിലും കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല. ഇതിൽ ആക്ടീവ് അല്ലാതായിരുന്നവരെ ഓരോ മത്സരാർത്ഥികളും നോമിനേറ്റ് ചെയ്തിരുന്നു. വോട്ടിംഗ് പ്രകാരം റിനോഷും ഏയ്ഞ്ചലിനും ജയിലിലേക്ക് പോകേണ്ടി വന്നു. നാളെ മോഹന്‍ലാല്‍ വരുന്നത് വരെയാകും ഇരുവര്‍ക്കും ജയിലില്‍ കഴിയേണ്ടി വരിക.

ചാമ്ബ്യന്മാര്‍ നേടി! ചെന്നൈയ്‌ക്കെതിരെ ഗുജറാത്തിന് വിജയത്തുടക്കം

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണ്‍ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി നിലവിലെ ചാമ്ബ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്. ചെന്നൈ മുന്നോട്ടുവെച്ച 178 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ നാല് പന്ത് ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് നേടി.

36 പന്തില്‍ 63 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ ടോപ് സ്‌കോററായപ്പോള്‍ രാഹുല്‍ തെവാട്ടിയ ഫിനിഷറായി. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിന് 178 റണ്‍സെടുത്തു. 50 പന്തില്‍ നാല് ഫോറും 9 സിക്സറും സഹിതം 92 റണ്ണെടുത്ത ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിന്റെ മികച്ച പ്രകടനമാണ് ചെന്നൈക്ക് സുരക്ഷിത സ്‌കോര്‍ സമ്മാനിച്ചത്.

ഗുജറാത്തിനായി മുഹമ്മദ് ഷമിയും റാഷിദ് ഖാനും അല്‍സാരി ജോസഫും രണ്ട് വീതവും ജോഷ്വാ ലിറ്റില്‍ ഒന്നും വിക്കറ്റ് വീഴ്ത്തി.

You may also like

error: Content is protected !!
Join Our WhatsApp Group